അഷറഫ് ചേരാപുരം
ദുബൈ: ആഗോള വനിതാ ഉച്ചകോടി അബൂദബിയില്‍ സമാപിച്ചു. സമാധാനം കെട്ടിപ്പടുക്കുന്നതിലും സാമൂഹിക സമന്വയത്തിലും സമൃദ്ധിയിലും സ്ത്രീ നേതാക്കളുടെ പങ്ക് എന്ന പ്രമേയത്തിലായിരുന്നു സമ്മേളനം. ലോക മുസ്ലീം കമ്മ്യൂണിറ്റീസ് കൗണ്‍സിലും (ടി.ഡബ്ല്യു.എം.സി.സി) ജി.ഡബ്ല്യു.യുവും ചേര്‍ന്നാണ് ദ്വിദിന പരിപാടി സംഘടിപ്പിച്ചത്.
ശൈഖ് ഫാത്വിമ ബിന്‍ത് മുബാറക് ഉച്ചകോടി ഉദ്ഘാടനം ചെയ്തു. ഇന്ത്യ ഉള്‍പ്പെടെ നിരവധി രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളാണ് ഉച്ചകോടിയില്‍ പങ്കെടുത്തത്. ഇന്ത്യന്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ ഓണ്‍ലൈന്‍ അഭിസംബോധനയോടെയായിരുന്നു സമ്മേളനത്തിന് തുടക്കമായത്. യു.എ.ഇയോടും ലോകത്തോടുമുള്ള ശൈഖ ഫാത്വിമ ബിന്‍ത് മുബാറക്കിന്റെ പ്രതിബദ്ധതയുടെ പ്രതിഫലനം കൂടിയാണ് ഉച്ചകോടിയെന്ന് രാഷ്ട്രപതി വ്യക്തമാക്കി. നൂറിലധികം രാജ്യങ്ങളില്‍ നിന്നുള്ള പ്രമുഖരാണ് പങ്കെടുത്തത്.ശൈഖ ഷമ്മ ബിന്‍ത് സുല്‍ത്താന്‍ ബിന്‍ ഖലീഫ അല്‍ നഹ്യാന്‍ ശൈഖ ഫാത്തിമയുടെ ഉദ്ഘാടന പ്രസംഗം നടത്തി.