നിങ്ങളുടെ വാര്‍ത്തകളും ചിത്രങ്ങളും nattuvarthamanamdaily@gmail.com എന്ന മെയിലില്‍ അയക്കുക. വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാവുന്നതിന് 8289857951 എന്ന നമ്പറിലേക്ക് പേരും സ്ഥലവും മെസേജ് ചെയ്യുക
കോഴിക്കോട്: വിവിധ ഗള്‍ഫ് രാജ്യങ്ങളിലെ ഇസ്ലാഹീ സെന്ററുകളുടെ കേന്ദ്ര സമിതിയായ ജി സി സി കോ ഓഡിനേഷന്‍ കമ്മിറ്റിയുടെ പ്രസിഡന്റായി സലാഹ് കാരാടനും (സഊദി അറേബ്യ), ജനറല്‍ സെക്രട്ടറിയായി അബദുലത്തീഫ് നല്ലളവും (ഖത്തര്‍), ട്രഷററായി ഹസൈനാര്‍ അന്‍സാരി (യു എ ഇയും തെരഞ്ഞെടുക്കപ്പെട്ടു.
വൈസ് പ്രസിഡന്റുമാരായി കെ എന്‍ സുലൈമാന്‍ മദനി (ഖത്തര്‍), സിദ്ധീഖ് മദനി (കുവൈത്ത്), ഹുസൈന്‍ മാസ്റ്റര്‍ (ഒമാന്‍) എന്നിവരെയും സെക്രട്ടറിയായി സാബിര്‍ ഷൗഖത്ത് (യു എ ഇ), ഫാറൂഖ് സ്വലാഹി (സഊദി അറേബ്യ), നൂറുദ്ദീന്‍ (ബഹറൈന്‍) എന്നിവരെയും തെരഞ്ഞെടുത്തു.
രാജ്യത്തിന്റെ വിദേശ നാണ്യ ശേഖരത്തിലേക്ക് ഗണ്യമായ വിഹിതം സംഭാവന ചെയ്യുന്ന ഗള്‍ഫ് ഇന്ത്യക്കാരെ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ അവഗണിക്കുകയാണെന്ന് ജി സി സി കോ ഓഡിനേഷന്‍ കമ്മിറ്റി കുറ്റപ്പെടുത്തി രാജ്യത്തിന്റെ സമ്പദ് ഘടനയില്‍ നിര്‍ണായക പങ്കുവഹിക്കുന്ന ഗള്‍ഫ് ഇന്ത്യക്കാരെ ചൂഷണം ചെയ്യുകയല്ലാതെ അവര്‍ക്ക് അര്‍ഹമായ ആശ്വാസ പദ്ധതികളൊന്നും നടപ്പിലാക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ തയ്യാറാവുന്നില്ല. വിമാന കമ്പനികള്‍ക്ക് ഗള്‍ഫ് ഇന്ത്യക്കാരെ കൊള്ളയടിക്കാന്‍ കൂട്ടുനില്‍ക്കുകയാണ് കേന്ദ്ര വ്യോമയാന മന്ത്രാലയമെന്നും യോഗം അഭിപ്രായപ്പെട്ടു.
കെ എന്‍ എം മര്‍കസുദ്ദഅവ സംഘടന ട്രഷറര്‍ എം അഹ്മദ്കുട്ടി മദനി തെരഞ്ഞെടുപ്പ് യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു സംഘടന സെക്രട്ടറിമാരായ എന്‍ എം അബ്ദുല്‍ ജലീല്‍ എം ടി മനാഫ് മാസ്റ്റര്‍ എന്നിവര്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
ജെന്റര്‍ ന്യൂട്രല്‍ ആശയങ്ങളുടെ മറവില്‍ സമൂഹത്തെ അരാചകവല്‍ക്കരിക്കുകയും കുടുംബ സംവിധാനത്തെ അരക്ഷിതമാക്കുകയും ചെയ്യുന്ന നവ ലിബറല്‍ നീക്കങ്ങളുടെ അപകടം സമൂഹം തിരിച്ചറിയണമെന്ന് ജി സി സി കോഡിനേഷന്‍ സമിതി പ്രമേയത്തില്‍ ആവശ്യപ്പെട്ടു. വിദ്യാഭ്യാസ നയരേഖയിലൂടെയും പാഠ്യ പദ്ധതിയിലൂടെയും വരെ ഇത്തരം അജണ്ടകള്‍ ഒളിച്ചു കടത്താനുള്ള ശ്രമങ്ങള്‍ ഗൗവരമായി കാണേണ്ടതുണ്ട്. മത നിരാസവും മൂല്യ നിരാസവും പരിഷ്‌കാരമായിക്കണ്ട രാജ്യങ്ങള്‍ തെറ്റു തിരുത്തി സുഭദ്ര കുടുംബ വ്യവസ്ഥയിലേക്കും ധര്‍മ്മ ചിന്തകളിലേക്കും തിരിച്ചു നടക്കുന്ന വാര്‍ത്തകളാണ് ഇപ്പോള്‍ നാം വായിക്കുന്നത്. അപ്രായോഗികവും സമൂഹവിരുദ്ധവുമായ വരട്ടു വാദങ്ങളെ വിപ്ലവമായി വാഴ്തുന്ന നീക്കങ്ങളെ ഒറ്റക്കെട്ടായി ചെറുത്തു തോല്‍പിക്കേണ്ടതുണ്ടെന്ന് യോഗം അഭിപ്രായപ്പെട്ടു.