കടവത്തൂർ: കെ.എൻ.എം. മർകസുദ്ദഅവ പാനൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ റമദാൻ സന്ദേശ പ്രഭാഷണവും സൗഹൃദ ഇഫ്‌താർ സംഗമവും സംഘടിപ്പിക്കുന്നു.
മാർച്ച് 28 വ്യാഴാഴ്‌ച വൈകുന്നേരം 4:30 ന് കടവത്തൂർ മസ്‌ജിദുൽ ഹുദയുടെ മുൻവശം (പത്തേമാരിക്ക് സമീപം)മാണ് സംഗമം. നൗഫൽ ഹാദി ആലുവ റമദാൻ സന്ദേശ പ്രഭാഷണം നടത്തും. ജനപ്രതിനിധികൾ, മത-രാഷ്ട്രീയ, സാംസ്കാരിക സംഘടനാ പ്രതിനിധികൾ എന്നിവർ പങ്കെടുക്കും.