ചന്ദ്രിക മുൻ സബ് എഡിറ്റർ പൊന്നമ്പത്ത് മമ്മൂട്ടിയുടെ ഭാര്യ മനോളി ഫാത്തിമ നിര്യാതയായി

Kannur

മാഹി : ചന്ദ്രികയുടെ മുൻ സബ് എഡിറ്ററും അബുദാബി കെ എം സി സി മുൻ സെക്രട്ടറിയുമായിരുന്ന പരേതനായ പൊന്നമ്പത്ത് മമ്മൂട്ടിയുടെ ഭാര്യ അഴിയൂർ ശംസ് ഓഡിറ്റോറിയത്തിന് സമീപത്തെ “മനോളി ഹൗസിൽ” മനോളി ഫാത്തിമ (73) നിര്യാതയായി.

മക്കൾ: സൗരിയ്യ, സഫ്രീന, ദാനിഷ് (ഹസീബ് ), സുഹൈൽ (ഖത്തർ), ജേഷ് (ദൂബൈ), ജംഷി, ഷമ്മാസ്. മരുമക്കൾ : ഹബീബ്, റഫീക്ക്, ഷബീന, അസ്ലമിയ്യ, ശാദിയ, ഷഹനിദ, ഫാത്തിമ. സഹോദരങ്ങൾ: മമ്മൂട്ടി (ദുബൈ), ഫസിലു (മുംബൈ), ഫൈറൂസ് (ദുബൈ), റംല, സറീന, റസ്മി, ഖദീജ. ഖബറടക്കം ഇന്ന് ളുഹർ നമസ്കാരത്തിന് ശേഷം മഞ്ചക്കൽ ജുമാ മസ്ജിദിൽ നടക്കും.