ദാറുല്‍ ഫലാഹ് മുപ്പതാം വാര്‍ഷിക സമ്മേളനത്തിന് പ്രൗഢ ഗംഭീര തുടക്കം

Wayanad

കല്പറ്റ: ജ്ഞാനപ്പാദേയത്തിന്റെ കര്‍മ്മ സാക്ഷ്യം എന്ന പ്രമേയത്തില്‍ നടക്കുന്ന ദാറുല്‍ ഫലാഹില്‍ ഇസ്ലാമിയ്യ മുപ്പതാം വാര്‍ഷിക സനദ് ദാന സമ്മേളനത്തിന് പ്രൗഡോജ്വല തുടക്കം. വയനാട് ജില്ലയിലെ കല്പറ്റയില്‍ 1992 ല്‍ 25 വിദ്യാര്‍ത്ഥികളുമായി ആരംഭിച്ച സ്ഥാപനം ഇന്ന് ആയിരത്തി അഞ്ഞൂറോളം വിദ്യാര്‍ഥികള്‍ പഠിക്കുന്ന ബഹുമുഖ ക്യാമ്പസായി മാറിയിരിക്കുന്നു. നൂറോളം വിദ്യാര്‍ത്ഥികള്‍ സനദ് സ്വീകരിക്കുന്ന സമ്മേളനത്തിനാണ് പ്രൗഢമായ തുടക്കം കുറിച്ചത്.

ഉദ്ഘാടന സമ്മേളനം സയ്യിദ് മുത്തുക്കോയ തങ്ങള്‍ പരിയാരത്തിന്റെ അധ്യക്ഷതയില്‍ മുന്‍ എം എല്‍ എ സി കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഇ ടി മുഹമ്മദ് ബഷീര്‍ എം പി മുഖ്യാതിഥിയായിരുന്നു. വൈകുന്നേരം നടന്ന പ്രാസ്ഥാനിക സമ്മേളനം കെ ഒ അഹ്മദ് കുട്ടി ബാഖവിയുടെ അധ്യക്ഷതയില്‍ ഷറഫുദ്ദീന്‍ അഞ്ചാം പീടിക ഉദ്ഘാടനം ചെയ്തു. കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി മുഖ്യപ്രഭാഷണം നടത്തി. ആത്മീയ മജിലിസിന് സയ്യിദ് മുഹ്‌സിന്‍ സൈതലവി കോയ കുഞ്ചിലം തങ്ങള്‍ നേതൃത്വം നല്‍കി.

സി പി എം ജില്ലാ സെക്രട്ടറി പി ഗഗാറിന്‍, യൂത്ത് ലീഗ് വയനാട് ജില്ലാ സെക്രട്ടറി നവാസ്, അബ്ദുള്ള സഖാഫി കോളിച്ചാല്‍, അബ്ദുല്‍സലാം മുസ്ലിയാര്‍ താഞ്ഞിലോട്, ഉസ്മാന്‍ മൗലവി കുണ്ടാല, സൈദ് ബാഖവി, സയ്യിദ് ഫസല്‍ ജിഫ്രി കൊടുവള്ളി, അസീസ് അമ്പിലേരി, സൈദ് ബാഖവി, സയ്യിദ് ഫസല്‍ ജിഫ്രി കൊടുവള്ളി, ലത്തീഫ് കാക്കവയല്‍, ഹാരിസ് റഹ്മാന്‍, ജമാല്‍ സുല്‍ത്താനി, സയ്യിദ് പൂക്കോയ തങ്ങള്‍ ബത്തേരി, തുറാബ് തങ്ങള്‍ കല്പറ്റ, സലാം ഫൈസി, ബഷീര്‍ സഅദി നെടുങ്കരണ, അബ്ദുറഹ്മാന്‍ മാസ്റ്റര്‍ അഞ്ചാംമൈല്‍, മുഹമ്മദലി സഖാഫി പുറ്റാട്, മൊയ്തീന്‍കുട്ടി ഹാജി, നസീര്‍ കോട്ടത്തറ, ഷമീര്‍ തോമാട്ടുചാല്‍ തുടങ്ങിയവര്‍ സംസാരിച്ചു. അബൂ ശദ്ദാദ് പി സി സ്വാഗതവും ബീരാന്‍കുട്ടി ഓടത്തോട് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *