സുല്‍ത്താന്‍ ബത്തേരി: അസംപ്ഷന്‍ എ യു പി സ്‌കൂളില്‍ പി ടി എയുടെ നേതൃത്വത്തില്‍ കുട്ടികള്‍ക്ക് ശുദ്ധജല വിതരണ സംവിധാനം പി ടി എ പ്രസിഡന്റ് റ്റിജി ചെറുതോട്ടില്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഹെഡ്മാസ്റ്റര്‍ സ്റ്റാന്‍ലി ജേക്കബ് അധ്യക്ഷത വഹിച്ചു.
കുട്ടികള്‍ക്ക് യഥേഷ്ടം Hot, Cool, Normal എന്ന രീതിയില്‍ കുടിവെള്ളം ഉപയോഗപ്പെടുത്താവുന്ന തരത്തിലാണ് സംവിധാനം ചെയ്തിരിക്കുന്നത്. അധ്യാപകരായ ബിജി വര്‍ഗ്ഗീസ്, ബീന മാത്യു, ബെന്നി ടി ടി എന്നിവര്‍ സംസാരിച്ചു.