4 വർഷം കൊണ്ട് 51 ശാഖകൾ പൂർത്തീകരിച്ചു
കൊച്ചി; നാല് വർഷം കൊണ്ട് കേരളത്തിലും, തമിഴ്നാട്ടിലുമായി 51 ശാഖകൾ പൂർത്തീകരിച്ച് ലുലു ഫിൻസെർവ്വ്. ഇതോടെ തെക്കേ ഇന്ത്യയിൽ കൂടുതൽ വ്യാപാര ശൃംഖല തുറക്കുവാൻ കമ്പനി തീരുമാനിച്ചു.
ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ് എംഡി അദീബ് അഹമ്മദ്, ലുലു ഫിൻസെർവ്വ് എംഡി സുരേന്ദ്രൻ അമിറ്റത്തൊടി, മറ്റ് സീനിയർ മാനേജ്മെന്റ് പ്രതിനിധികളുടെ സാന്നിധ്യത്തിൽ തമിഴ്നാട് മേഖലയിൽ 9 ശാഖകൾ തുറന്ന് കൊണ്ടാണ് ലുലു ഫിൻസെർവ്വ് ഈ നേട്ടം കൈരിച്ചത്. തമിഴ്നാട്ടിലെ ദിണ്ടിഗൽ, തിരുപ്പൂർ, കോയമ്പത്തൂർ, ഈറോഡ് , തിരുനെൽവേലി, കന്യാകുമാരി ജില്ലകളിലായാണ് പുതിയ ശാഖകൾ തുറന്നത്.
2021 നവംബർ 1 നാണ് ഇന്ത്യയിൽ ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സിന് കീഴിൽ ലുലു ഫിൻസെർവ്വ് പ്രവർത്തനം ആരംഭിച്ചത്. ഇതോടെ കേരളത്തിൽ 20 ഉം തമിഴ്നാട്ടിൽ 31 ഉം ശാഖകൾ പൂർത്തീകരിച്ചു. ചെറുകിട വായ്പകൾ, ബിസിനസ് ലോൺ, എംഎസ്എംഇ ലോൺ, പേഴ്സണൽ ലോൺ, ഇൻഷ്വറൻസ് തുടങ്ങിയവയും കമ്പനി ചെയ്തു വരുന്നു.