പാലാ: സമാനതകളില്ലാത്ത അതിജീവനത്തിന്റെ അടയാളമാണ് മുന്‍ രാഷ്ട്രപതി കെ ആര്‍ നാരായണനെന്ന് മുന്‍ മന്ത്രി മോന്‍സ് ജോസഫ് എം എല്‍ എ പറഞ്ഞു. കെ ആര്‍ നാരായണന്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ കെ ആര്‍ നാരായണന്റെ ചരമവാര്‍ഷിക ദിനത്തോടനുബന്ധിച്ചു സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിസന്ധികളോട് പൊരുതുവാനുള്ള ആത്മധൈര്യം അദ്ദേഹം പ്രകടിപ്പിച്ചു. അവഗണനകള്‍ക്കു കെ ആര്‍ നാരായണന്റെ മനോബലത്തെ തകര്‍ക്കാനായില്ലെന്നും മോന്‍സ് ജോസഫ് ചൂണ്ടിക്കാട്ടി. കെ ആര്‍ നാരായണന്‍ തലമുറകള്‍ക്കു പ്രചോദനമാണെന്ന് ചടങ്ങില്‍ മുഖ്യ പ്രഭാഷണം നടത്തിയ മാണി സി കാപ്പന്‍ എം എല്‍ എ പറഞ്ഞു. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ശക്തിയും വിജയവുമാണ് കെ ആര്‍ നാരായണന്റെ രാഷ്ട്രപതി സ്ഥാനമെന്നും കാപ്പന്‍ ചൂണ്ടിക്കാട്ടി.
ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി ജെ ജോസ് അധ്യക്ഷത വഹിച്ചു. മുനിസിപ്പല്‍ കൗണ്‍സിലര്‍ ബിനു പുളിയ്ക്കക്കണ്ടം, അഡ്വ സന്തോഷ് മണര്‍കാട്, ഫൗണ്ടേഷന്‍ ജനറല്‍ സെക്രട്ടറി സാംജി പഴേപറമ്പില്‍, ബിനു പെരുമന, സുമിത കോര, ജസ്റ്റിന്‍ ജോര്‍ജ്, അനൂപാ തോമസ് എന്നിവര്‍ പ്രസംഗിച്ചു. കെ ആര്‍ നാരായണന്റെ അപൂര്‍വ്വ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയ ചിത്രപ്രദര്‍ശനവും നടത്തി. ചിത്രപ്രദര്‍ശനം ഫൗണ്ടേഷന്‍ വൈസ്‌ചെയര്‍മാന്‍ ഡോ സിന്ധുമോള്‍ ജേക്കബ് ഉദ്ഘാടനം ചെയ്തു.