തലശ്ശേരി : കണ്ണൂർ ഡിസ്ട്രിക്ട് ലജ്നത്തുൽ ഇർഷാദ് സംഘം വാർഷിക ജനറൽ ബോഡിയോഗം നടത്തി. കമ്മിറ്റിക്ക് കീഴിലുള്ള പാറാൽ ദാറുൽ ഇർഷാദ് അറബിക് കോളേജിന് യു ജി സി നാക് എ ഗ്രേഡ് ലഭിക്കുന്നതിന് പിന്നിൽ പ്രവർത്തിച്ചവരെ യോഗം അഭിനന്ദിച്ചു. കോളേജിൽ പുതുതായി കൂടുതൽ കോഴ്സുകൾ അനുവദിക്കണമെന്ന് യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു.
കമ്മിറ്റിക്ക് കീഴിലുള്ള പാറാൽ ഡി ഐ യു പി സ്കൂൾ, പാറാൽ മാപ്പിള എൽ പി സ്കൂൾ, അൽഫിത്റ ഇസ്ലാമിക് പ്രീ സ്കൂൾ എന്നീ സ്ഥാപനങ്ങളിൽ ഭൗതിക സാഹചര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്താനും യോഗം തീരുമാനിച്ചു.
യോഗത്തിൽ പികെ ഇബ്രാഹിം ഹാജി അധ്യക്ഷത വഹിച്ചു. റമീസ് പാറാൽ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. വി ടി ഇർഷാദ് വാർഷിക വരവ് ചെലവ് കണക്കുകൾ അവതരിപ്പിച്ചു. കേരള ഹൈക്കോടതി അഭിഭാഷകൻ അഡ്വ. എം കെ ഹസ്സൻ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
പുതിയ ഭാരവാഹികളായി പി കെ ഇബ്രാഹിം ഹാജി (പ്രസിഡണ്ട്), കെ പി നജീബ്, ബാണോത്ത് അബൂബക്കർ, എം കെ താഹിർ (വൈസ് പ്രസിഡണ്ട്), സി എ അബൂബക്കർ (ജനറൽ സെക്രട്ടറി), പി പി മുസ്തഫ, വി പി മുഹമ്മദലി (ജോ: സെക്രട്ടറി) വി ടി ഇർഷാദ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.