ശൈഖ് ഹംദാന് മൂന്നാമത്തെ കുഞ്ഞ് പിറന്നു

Gulf News GCC

ദുബൈ: ദുബൈ കിരീടാവകാശി ശൈഖ് ഹംദാന് മൂന്നാമത്തെ കുഞ്ഞ് പിറന്നു. മകന് മുഹമ്മദ് എന്ന് പേരിട്ടു. നേരത്തേ ഇരട്ടകുട്ടികളുടെ പിതാവാണ് ശൈഖ് ഹംദാന്‍. ഹംദാന്‍ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലാണ് താന്‍ മൂന്നാമതൊരു കുഞ്ഞിന്റെ കൂടി പിതാവായ വിവരം പങ്കുവെച്ചത്. കുഞ്ഞിന് മുഹമ്മദ് ബിന്‍ ഹംദാന്‍ ബിന്‍ മുഹമ്മദ് അല്‍മക്തൂം എന്ന് പേരിട്ടതായും പോസ്റ്റില്‍ വ്യക്തമാക്കുന്നുണ്ട്. 2021 മെയ് 21 നാണ് ശൈഖ് ഹംദാനും ഭാര്യ ശൈഖ ബിന്‍ത് സഈദ് ബിന്‍ഥാനി അല്‍ മക്തൂമിനും ഇരട്ടകുട്ടികള്‍ പിറന്നത്. ഇവരില്‍ ആണ്‍കുഞ്ഞിന് റാശിദെന്നും പെണ്‍കുഞ്ഞിന് ശൈഖ എന്നുമാണ് പേരിട്ടത്.

മുത്തച്ഛന്‍ റാശിദിന്റെ പേരാണ് ആദ്യത്തെ മകന് നല്‍കിയതെങ്കില്‍ പിതാവിന്റെ പേര് കൂടിയായ മുഹമ്മദ് എന്നാണ് പുതിയ കുഞ്ഞിന് നല്‍കിയിരിക്കുന്നത്. ഇന്‍സ്റ്റഗ്രമില്‍ മാത്രം 15.4 മില്യണ്‍ ഫോളോവേഴ്‌സുള്ള കിരീടാവകാശി കുട്ടികളുമൊത്തുള്ള ചിത്രങ്ങള്‍ പലപ്പോഴും സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെക്കാറുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *