നിലാവ് ട്രസ്റ്റ്‌ പി.ടി. റഫീഖ് പുരസ്‌കാരം നടൻ സന്തോഷ്‌ കീഴാറ്റൂരിന്

Kozhikode

കോഴിക്കോട് . പ്രമുഖ നാടക -സീരിയൽ രചയിതാവും സംവിധായകനുമായിരുന്ന പി.ടി. റഫീഖിന്റെ ഓർമയിൽ രൂപവത്കരിച്ച നിലാവ് ട്രസ്റ്റിന്റെ ഈവർഷത്തെ പുരസ്‌കാരത്തിന് നടൻ സന്തോഷ്‌ കീഴാറ്റൂർ അർഹനായി.

മൂന്നു പതിറ്റാണ്ടിലേറെ നാടക-സിനിമാ മേഖലയ്ക്ക് നൽകിയ സംഭാവന മാനിച്ചാണ് പോൾ കല്ലാനോട് ചെയർമാനായ അവാർഡ് സമിതി സന്തോഷ്‌ കീഴാറ്റൂരിനെ പുരസ്കാരത്തിന് തിരഞ്ഞെടുത്തത്.

ജൂലൈ 21-ന് കോഴിക്കോട് ടൗൺഹാളിൽ നടക്കുന്ന ‘ഓർമയിൽ റഫീഖ്’ എന്ന പരിപാടിയിൽ 10,001 രൂപയും ഫലകവും പ്രശസ്തിപത്രവും ചലച്ചിത്ര സംവിധായകൻ കമൽ സമ്മാനിക്കുമെന്ന് നിലാവ് ട്രസ്റ്റ് സെക്രട്ടറി അൻവർ കുനിമൽ അറിയിച്ചു.