കോട്ടയം: ഇന്ത്യയിലെ തന്നെ പ്രധാനപ്പെട്ട മെഡിക്കൽ കോളേജുകളിൽ ഒന്നായ കോട്ടയം മെഡിക്കൽ കോളേജ് ആണെന്നും പഴകിയ കെട്ടിടം ഇടിഞ്ഞുവീണു ഒരാൾ മരിക്കാൻ ഇടയായ സംഭവത്തിന്റെ പേരിൽ മെഡിക്കൽ കോളേജിലും പരിസരപ്രദേശങ്ങളിലും ഭീകര അന്തരീക്ഷം സൃഷ്ടിക്കുന്ന സമര മാർഗങ്ങളും മറ്റും നടത്തുന്ന യുഡിഎഫ്- ബിജെപി കക്ഷികളുടെ പ്രവർത്തനം അപലനീയ മാണെന്ന് രാഷ്ട്രീയ ജനതാദൾ നേതാവും, ലോഹ്യ കർമ്മ സമിതി അഖിലേന്ത്യ പ്രസിഡന്റുമായ മാന്നാനം സുരേഷ് ആരോപിച്ചു.
ഒരു ദുരന്തം ഉണ്ടാകുമ്പോൾ ആ പ്രശ്നത്തെ രാഷ്ട്രീയവൽക്കരിക്കാതെ അത് നമ്മുടെ നാടിന്റെ പ്രശ്നമായി കണ്ട് എല്ലാവരും അതിനെ എങ്ങനെ തരണം എന്നാണ് നാം ചിന്തിക്കേണ്ടത് എന്നും മാന്നാനം സുരേഷ് കൂട്ടിച്ചേർത്തു.
കോട്ടയം മെഡിക്കൽ കോളേജിനെ ആശ്രയിക്കുന്ന 10000 കണക്കിന് ആൾക്കാരുടെ മനോവീര്യമാണ് ഇതിലൂടെ നഷ്ടമാകുന്നത് ഇപ്പോൾ ഇതിന്റെ പേരിലുള്ള എല്ലാ സമരം മാർഗ്ഗങ്ങളും പ്രതിഷേധങ്ങളും അവസാനിപ്പിച്ച് കോട്ടയം മെഡിക്കൽ കോളേജിനെ ഉയർന്ന നിലവാരത്തിലേക്ക് ഇനിയും ഉയർത്താൻ എല്ലാവരും ഒറ്റക്കെട്ടായി കക്ഷി രാഷ്ട്രീയം മറന്നു പരിശ്രമിക്കണമെന്ന് മാന്നാനം സുരേഷ് അഭ്യർത്ഥിച്ചു.