സൗഹാർദ്ദാന്തരീക്ഷം തകർക്കാൻ അനുവദിക്കരുത്

Kozhikode

കോഴിക്കോട്: നിരന്തരം വർഗീയ പരാമർശങ്ങൾ നടത്തി കേരളത്തിലെ സൗഹാർദ്ദാന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്ന വെള്ളാപ്പള്ളി നടേശനടക്കമുള്ള വർഗീയ വാദികളെ നിലയ്ക്ക് നിർത്താൻ സർക്കാർ കർശനമായ നടപടികൾ സ്വീകരിക്കണമെന്ന് ഐ. എസ്.എം കോഴിക്കോട് സൗത്ത് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ‘യഖീൻ’ ആദർശ പാഠശാല അഭിപ്രായപ്പെട്ടു.

കേവലം പ്രസ്താവനകൾക്കപ്പുറത്ത് സൗഹാർദ്ദാന്തരീക്ഷം പോറലേൽപ്പിക്കുന്നവർക്കെതിരെയുള്ള നടപടികളാണ് മതേതര കേരളം ആഗ്രഹിക്കുന്നതെന്നും ഐ.എസ്.എം ആവശ്യപ്പെട്ടു. ആദർശ പാഠശാല കെ.എൻ.എം മാങ്കാവ് മണ്ഡലം സെക്രട്ടറി അഷ്‌റഫ് ബാബു ഉദ്ഘാടനം ചെയ്തു. അഫ്‌സൽ പട്ടേൽത്താഴം അധ്യക്ഷത വഹിച്ചു. ജുനൈസ് സ്വലാഹി, അസ്‌ലം എം.ജി നഗർ, അഹമ്മദ് റഊഫ്, ശിഹാബ് പട്ടേൽത്താഴം എന്നിവർ സംസാരിച്ചു.