മാര്‍മ്മല ജലവൈദ്യുതി പദ്ധതി സമയബന്ധിതമായി പൂര്‍ത്തികരിക്കും: മന്ത്രി കെ കൃഷ്ണന്‍കുട്ടി

Kottayam

പാലാ: മാര്‍മ്മല ജലവൈദ്യുതി പദ്ധതി സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിച്ചു കഴിഞ്ഞതായി വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു. ഇതു സംബന്ധിച്ചു നിയമസഭയില്‍ മാണി സി കാപ്പന്‍ ഉന്നയിച്ച ഉപക്ഷേപത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. കഴിയുന്നത്ര വേഗം പൂര്‍ത്തിയാക്കാനുള്ള നടപടികള്‍ നടന്നുവരികയാണെന്നും മന്ത്രി മാണി സി കാപ്പനെ അറിയിച്ചു.

സംസ്ഥാനത്ത് വൈദ്യുതി ഉല്‍പാദനം വര്‍ദ്ധിപ്പിക്കുന്നതിനായി തുടക്കം കുറിച്ച മാര്‍മല ജലവൈദ്യുതപദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കാതെ കാലതാമസം നേരിടുന്നതും കാപ്പന്‍ നിയമസഭയുടെ ശ്രദ്ധയില്‍പ്പെടുത്തി.

പാലായുടെ മലയോര മേഖലയിലെ ടൂറിസം വികസനത്തിന് ഇത് വഴി തെളിക്കുമെന്നും എം എല്‍ എ ചൂണ്ടിക്കാട്ടി.

102 thoughts on “മാര്‍മ്മല ജലവൈദ്യുതി പദ്ധതി സമയബന്ധിതമായി പൂര്‍ത്തികരിക്കും: മന്ത്രി കെ കൃഷ്ണന്‍കുട്ടി

Leave a Reply

Your email address will not be published. Required fields are marked *