ആയഞ്ചേരി: തൊഴിലുറപ്പ് പദ്ധതിയിലൂടെ ഒന്നേകാല്‍ക്കോടിയോളം രൂപ തൊഴിലാളികള്‍ക്ക് ലഭ്യമാക്കി മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച പഞ്ചായത്തായി ആയഞ്ചേരി. ഗ്രാമപഞ്ചായത്തിലെ തൊഴിലുറപ്പ് പബ്ലിക്ക് സോഷ്യല്‍ ഓഡിറ്റ് റിപ്പോര്‍ട്ട് അവതരണ സദസ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കാട്ടില്‍ മൊയ്തു മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ഒന്നേ കാല്‍ കോടിയോളം രൂപ തൊഴിലുറപ്പ് തൊഴിലാളികള്‍ എത്തിച്ച് അടിസ്ഥാന വര്‍ഗ്ഗത്തെ ഉയര്‍ത്തിയെടുക്കാന്‍ കഴിഞ്ഞതില്‍ പഞ്ചായത്ത് അഭിമാനമുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് വ്യക്തമാക്കി. വ്യക്തിഗത ആനുകൂല്യത്തിലൂടെ വിവിധ മേഖലകളെ ശക്തിപ്പെടുത്താന്‍ പദ്ധതികള്‍ തയ്യാക്കി മുന്നോട്ട് പോവുന്നതോടൊപ്പം തൊഴിലുറപ്പ് പദ്ധതിയെ ചേര്‍ത്ത് പിടിക്കാനും എന്നും മുന്നിലുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ഏപ്രില്‍ ഒന്നു മുതലുള്ള 6 മാസത്തെ റിപ്പോര്‍ട്ടാണ് വിലയിരുത്തലിന് വിധേയമായത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സരള കൊള്ളിക്കാവില്‍ അധ്യക്ഷത വഹിച്ചു. വികസനകാര്യസ്റ്റാന്റിങ്ങ് ചെയര്‍മാന്‍ വെള്ളിലാട്ട് അഷറഫ്, മെമ്പര്‍മാരായ എന്‍ അബ്ദുള്‍ ഹമീദ്, എ സുരേന്ദ്രന്‍, തൊഴിലുറപ്പ് A E ഗോകുല്‍ എസ് ആര്‍, അംജദ് കാട്ടില്‍, ഷക്കീല്‍ കെ പി എന്നിവര്‍ പ്രസംഗിച്ചു. സോഷ്യല്‍ ഓഡിറ്റ് തൃപ്തികരമായി നടത്താന്‍ കഴിഞ്ഞതില്‍ ടീം അംഗങ്ങളായ നീതു കൃഷ്ണ, പ്രിയ തുടങ്ങിയവര്‍ പഞ്ചായത്തിനോട് നന്ദി രേഖപ്പെടുത്തി.