പ്രതിമാസ സൗഹൃദ കൂട്ടായ്മ

Thiruvananthapuram

തിരുവനന്തപുരം : ഹംസധ്വനി കൾച്ചറൽ ആൻഡ് ചാരിറ്റബിൾ സൊസൈറ്റിയുടെ പ്രതിമാസ സൗഹൃദ കൂട്ടായ്മയും നാടക ആചാര്യൻ പ്രൊഫ. ജി. ശങ്കരപിള്ളയും മലയാള നാടകവും എന്ന വിഷയാവതരണവും സ്റ്റാച്യു പൂർണ്ണ ഹോട്ടലിൽ കാര്യവട്ടം ശ്രീകണ്ഠൻ നായർ ഉദ്ഘാടനം ചെയ്തു. സൊസൈറ്റി പ്രസിഡന്റ്‌ കുടവനാട് സുരേന്ദ്രന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ മടവൂർ രവി, വസന്ത എസ്. പിള്ളൈ, ആശാ കിഷോർ, ശോഭന തിരുമല തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് കവിസമ്മേളനവും നടന്നു