പുൽപ്പള്ളി : ബി.ജെ.പി. സർക്കാരും സംഘപരിവാർ സംഘടനകളും ചേർന്ന്, മതന്യൂനപക്ഷങ്ങളെ വേട്ടയാടുകയാണെന്ന് , മുൻ കെ.പി.സി.സി. ജനറൽ സെക്രട്ടറി കെ. കെ. ഏബ്രഹാം ആരോപിച്ചു.
ഛത്തീസ്ഗഢിൽ നിരപരാധികളായ മലയാളി കന്യാസ്ത്രീകളെ കള്ളക്കേസിൽ കുടുക്കി ജയിലിലടച്ചത് ഇന്ത്യയുടെ മതേതര സങ്കല്പങ്ങളോടുള്ള വെല്ലുവിളിയാണ്.
വർഗീയ ഫാസിസത്തെ താലോലിക്കുന്ന ഭരണകൂടങ്ങൾ ഇന്ത്യയുടെ മതേതരത്വം തകർക്കുകയാണ്. മാതപിതാക്കളുടെ അറിവോടെയും സമ്മതത്തോടെയും മതിയായ രേഖകളുമായി രാജ്യത്തിത്തിനകത്ത് യാത്ര ചെയ്യാൻ ദുർഗ് റെയിൽവേ സ്‌റ്റേഷനിൽ എത്തിയവരെ മനുഷ്യക്കടത്തിനും. മതപരിവർത്തനത്തിനും ശ്രമിച്ചു എന്നാണ് പോലീസ് ഭാഷ്യം. രാജ്യത്തിനകത്ത് യാത്ര ചെയ്യുന്നതിനെ മനുഷ്യക്കടത്ത് എന്ന് വ്യാഖ്യാനിക്കുന്നതിൻ്റെയും, വർഷങ്ങളായി കൃസ്തീയ വിശ്വാസത്തിൽ ജീവിക്കുന്നവരെ മതപരിവർത്തനം നടത്തിയെന്നും ഉള്ള ഛത്തീസ്ഗഢ് സർക്കാരിൻ്റെ വ്യാഖ്യാനവും യുക്തി ഭദ്രമല്ല. വ്യാജ മതപരിവർത്തനവും, മനുഷ്യക്കടത്തും ആരോപിച്ച് അതിതീവ്ര ഹിന്ദുത്വ ഫാസിസ്റ്റ് സംഘടനയായ ബജ്റംഗ്ദൾ പ്രവർത്തകരുടെ സമ്മർദ്ദത്തിനു വഴങ്ങിയാണ് ഛത്തീസ്ഗഢ് പോലീസ് നിരപരാധികളായ കന്യാസ്ത്രീകളെ കള്ളക്കേസിൽ കുടുക്കി ജയിലടച്ചത്. രാജ്യത്തിൻ്റെ മതേതരത്വം തകർക്കുന്ന ഇടപെടലുകളിൽ നിന്ന് ഛത്തീസ്ഗഢ് സർക്കാർ പിന്മാറി നിരപരാധികളായ മലയാളി കന്യാസ്ത്രീകളെ ഉടൻ മോചിപ്പിക്കണമെന്നു് കെ.കെ. ഏബ്രഹാം ആവശ്യപ്പെട്ടു.