തിരുന്നാവായ : മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് ആധുനിക സംവിധാനത്തോടെ തിരുന്നാവായയിൽ പരിശീലന കേന്ദ്രം ആരംഭിക്കണമെന്ന് സീതി സാഹിബ് എജ്യുക്കേഷൻ ഫൗണ്ടേഷൻ ആവശ്യപെട്ടു. ഡിജിറ്റല്‍ ഉറവിടങ്ങള്‍, എ.ഐ അടിസ്ഥാനമാക്കിയുള്ള പഠന ഉപകരണങ്ങള്‍, മികച്ച സ്ഥാപനങ്ങളുമായി സഹകരിച്ച് പരീക്ഷാ തയ്യാറെടുപ്പ് തുടങ്ങിയ സൗകര്യങ്ങളോട് കൂടി ആയിരിക്കണം .സാമ്പത്തിക ബുദ്ധിമുട്ട് കാരണം പലപ്പോഴും നല്ല കോച്ചിംങ് സെന്ററിൽ പഠിക്കാൻ സാധിക്കാത്ത വിദ്യാർത്ഥികൾക്ക് സർക്കാർ തലത്തിൽ പരിശീലന കേന്ദ്രം തുടങ്ങാനുള്ള നടപടികൾ അധികൃതർ സ്വീകരിച്ചാൽ ഏറെ സഹായകമാകും.
സീതി സാഹിബ് ഫൗണ്ടേഷൻ സംഘടിപ്പിച്ച അക്കാദമിക് പരിശീലനം തിരൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.വി റംഷീദ ടീച്ചർ ഉദ്ഘാടനം ചെയ്തു.ചെയർമാൻ ഇ.പി. ലത്തീഫ് അധ്യക്ഷത വഹിച്ചു. കെ. സൽമാൻ, സി.കെ.ലത്തീഫ്, ടി.വി. ജലീൽ, കെ. ഹസീന, എസ്.ടി. സക്കീന, ടി. കെ. ഷമീർ എന്നിവർ സംസാരിച്ചു.