പാറാൽ: പാറാൽ ദാറുൽ ഇർഷാദ് അറബിക് കോളേജിൽ ഒന്നാം സെമസ്റ്റർ പിജി അറബിക് കോഴ്സിലേക്ക് പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗങ്ങളിൽ പെട്ട വിദ്യാർത്ഥികൾക്ക് സംവരണം ചെയ്ത സീറ്റുകളിൽ ഒഴിവുണ്ട്. സർവ്വകലാശാല പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട വിദ്യാർഥികൾ ഓഗസ്റ്റ് 2, വൈകിട്ട് 5 മണിക്ക് മുമ്പ് കോളേജ് ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്.