അകടാവസ്ഥയിലുള്ള വൈദ്യുതി തൂണും ലൈനുകളും മാറ്റി സ്ഥാപിക്കണം.

Kozhikode

ഞീഴൂർ: ഞീഴൂർ പഞ്ചായത്ത് 12 വാർഡ് മഠത്തിപറമ്പ് പാലത്തിന് സമീപം വലിയ തോടിന്റെ കൽക്കെട്ട് ഇടിഞ്ഞ് അപകടാവസ്ഥയിൽ നിൽക്കുന്ന വൈദ്യുതി തൂണും , ഇലവൺ കെ.വി.ലൈനും എത്രയും വേഗം മാറ്റി സ്ഥാപിച്ച് വൻ അപകടം ഒഴിവാക്കണമെന്ന് എൽ.ഡി.എഫ് പഞ്ചായത്ത് കൺവീനറും , ജനാധിപത്യ കേരളാ കോൺഗ്രസ് നിയോജക മണ്ടലം പ്രസിഡന്റുംമായ സന്തോഷ് കുഴിവേലിൽ കെ.എസ്.ഇ.ബി അധികാരികളോട് ആവശ്യപെട്ടു. വലിയ തോടിന്റെ കൽക്കെട്ട് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മഴയത്താണ് രണ്ട് ഘട്ടങ്ങളായി ഇടിഞ്ഞത്. ഇനികൽ കെട്ട് ഇടിഞ്ഞാൽ വൈദ്യുതി തൂണും , ലൈനുകളും നിലംപൊത്തി വൻ അപകടം ഉണ്ടാകും. സമീപത്തുള്ള വീടുകൾക്കും ആപത്താകും. പാഴുത്തുരുത്ത് – മഠത്തിപറമ്പ് – തുരുത്തി പള്ളി ട്രാൻസ്ഫോർമറുകളെ ബന്ധിപ്പിക്കുന്ന ഇലവൺ കെ.വി.ലൈനാണിതെന്നും എത്രയും വേഗം അധികാരികൾ ഇടപെടണമെന്നും സന്തോഷ് കുഴിവേലിൽ ആവശ്യപെട്ടു. ഫോട്ടോ ക്യാപ്ഷൻ: ഇടിഞ്ഞ കൽക്കെട്ടും, സമീപത്ത് നിൽക്കുന്ന വൈദ്യുതി തൂണും,ലൈനും അപകടാവസ്ഥയിലുള്ള വൈദ്യുതി തൂണും , ലൈനുകളും മാറ്റി സ്ഥാപിക്കണം. : സന്തോഷ് കുഴിവേലിൽ .ഞീഴൂർ: ഞീഴൂർ പഞ്ചായത്ത് 12 വാർഡ് മഠത്തിപറമ്പ് പാലത്തിന് സമീപം വലിയ തോടിന്റെ കൽക്കെട്ട് ഇടിഞ്ഞ് അപകടാവസ്ഥയിൽ നിൽക്കുന്ന വൈദ്യുതി തൂണും , ഇലവൺ കെ.വി.ലൈനും എത്രയും വേഗം മാറ്റി സ്ഥാപിച്ച് വൻ അപകടം ഒഴിവാക്കണമെന്ന് എൽ.ഡി.എഫ് പഞ്ചായത്ത് കൺവീനറും , ജനാധിപത്യ കേരളാ കോൺഗ്രസ് നിയോജക മണ്ടലം പ്രസിഡന്റുംമായ സന്തോഷ് കുഴിവേലിൽ കെ.എസ്.ഇ.ബി അധികാരികളോട് ആവശ്യപെട്ടു. വലിയ തോടിന്റെ കൽക്കെട്ട് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മഴയത്താണ് രണ്ട് ഘട്ടങ്ങളായി ഇടിഞ്ഞത്. ഇനികൽ കെട്ട് ഇടിഞ്ഞാൽ വൈദ്യുതി തൂണും , ലൈനുകളും നിലംപൊത്തി വൻ അപകടം ഉണ്ടാകും. സമീപത്തുള്ള വീടുകൾക്കും ആപത്താകും. പാഴുത്തുരുത്ത് – മഠത്തിപറമ്പ് – തുരുത്തി പള്ളി ട്രാൻസ്ഫോർമറുകളെ ബന്ധിപ്പിക്കുന്ന ഇലവൺ കെ.വി.ലൈനാണിതെന്നും എത്രയും വേഗം അധികാരികൾ ഇടപെടണമെന്നും സന്തോഷ് കുഴിവേലിൽ ആവശ്യപെട്ടു.