അവകാശത്തിന് സമരം ചെയ്യുന്നവരെ പിണറായി സർക്കാർ അടിച്ചമർത്തുന്നു: മാർട്ടിൻ ജോർജ്ജ്

Kannur

കെ.എസ്.എസ്.പി.എ ദ്വിദിന സത്യഗ്രഹം സമാപിച്ചു

കണ്ണൂർ: ഒരു കാലത്ത് സമാരാവേശ പാർട്ടിയായ സി.പി.എം ൻ്റെ നേതൃത്വത്തിലുള്ള -സർക്കാർ ഇപ്പോൾ അവകാശനിക്ഷേധ ത്തിന്നെതിരെ സമരം ചെയ്യുന്ന ആശാ വർക്കർ ഉൾപ്പടെയുള്ളവരെ അടിച്ചമർത്തുകയും അവരുടെ അവകാശങ്ങൾ നിഷേധിക്കുകയുമാണെന്ന് ഡി.സി.സി.അദ്ധ്യക്ഷൻ മാർട്ടിൻ ജോർജ്ജ്. പിണറായി സർക്കാറിൻ്റെ അവകാശ നിഷേധത്തിനെതിരെയും ആനുകൂല്യങ്ങൾ ഓരോന്നായി കവർന്നെടുത്തതിനെതിരെയും കെ.എസ്. എസ്.പി.എ (കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ) ജില്ലാ കമ്മിറ്റിയുടെ ദ്വിദിന കലക്ട്രേറ്റ് സത്യഗ്രഹത്തിൻ്റെ രണ്ടാം ദിന സത്യഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു.വനിതകളെ മുൻനിർത്തിയുള്ള രണ്ടാം ദിന സത്യഗ്രഹത്തിന് കെ.എസ്.എസ്.പി-എ ജില്ലാ വൈസ്പ്രസിഡൻ്റ് പി.ലളിത അദ്ധ്യക്ഷത വഹിച്ചു.

ഒരു വർഷമായിട്ടും 12-ാം പെൻഷൻ പരിഷ്ക്കരണ നടപടികൾ ആരംഭിക്കാതെ സി.പി.എം പ്രവർത്തകരുടെ ക്ഷേമത്തിനുള്ള പ്രവർത്തനമാണ് പിണറായി സർക്കാർ നടത്തിക്കൊണ്ടിരിക്കുന്നത്. ജീവനക്കാരുടെ മെഡിസെപ്പ് പദ്ധതി ഇൻഷൂറൻസ്കാർക്ക് കൊള്ളയടിക്കാനുള്ള പദ്ധതിയാക്കി മാറ്റിയെന്നും മാർട്ടിൻ ജോർജ്ജ് ആരോപിച്ചു.

നാടിൻ്റെ ക്ഷേമത്തിന് നല്ല കാലം ചെലവഴിച്ച സർവീസ് പെൻഷൻകാരുടെ അവകാശങ്ങളൂം ആനുകൂല്യങ്ങളും ചരിത്രത്തിലില്ലാത്ത വിധം പിണറായി സർക്കാർ നിഷേധിക്കുകയും ഓരോന്നായി കവർന്നെടുക്കുകയുമാണ്. ഒമ്പത് വർഷമായി തുടരുന്ന നീതി നിഷേധത്തിനെതിരെ സമരം തുടരണമെന്നും മാർട്ടിൻ ജോർജ്ജ് പറഞ്ഞു
ശ്രീകണ്ഠപുരം നഗരസഭ ചെയർപേഴ്സൺ ഡോ.കെ.വി ഫിലോമിന, മഹിളാ കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻ്റ് രജനി രമാനന്ദ്, കെ.എസ്.എസ്.പി.എ സംസ്ഥാന പ്രസിഡൻ്റ് എം.പി വേലായുധൻ, ജില്ലാ പ്രസിഡൻ്റ് കെ.മോഹനൻ, സെക്രട്ടറി പി.സുഖദേവൻ സംസ്ഥാന കമ്മിറ്റിയംഗങ്ങളായ പി.വി ധനലക്ഷ്മി, തങ്കമ്മ വേലായുധൻ, പി.സി പ്രേമ വല്ലി ,പി.കെ രാജേന്ദ്രൻ, ജില്ലാ വൈസ് പ്രസിഡൻ്റ് നാരായണൻ കൊയറ്റി, ജോ. സെക്രട്ടറി വി.ലളിത പ്രസംഗിച്ചു.പ്രകടനത്തിന് എം.പി കുഞ്ഞിമൊയ്തീൻ, സി.ടി സുരേന്ദ്രൻ, കെ.പി. കെ കുട്ടിക്കൃഷ്ണൻ, സി.ശ്രീധരൻ നേതൃത്വം നൽകി.