പുല്‍പ്പള്ളി: പെരിക്കല്ലൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ 2024 – 25 അധ്യയന വർഷം ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കുന്ന വിജയോത്സവം പരിപാടി സംഘടിപ്പിച്ചു.
എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും, LSS, USS സ്കോളർഷിപ്പുകൾ നേടിയ വിദ്യാർത്ഥികളെയും, പ്ലസ് വൺ പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർഥികളെയും, തുടർച്ചയായി അഞ്ചാം വർഷവും SSLC പരീക്ഷയിൽ 100% വിജയം നേടിത്തന്ന പത്താം ക്ലാസിലെ മുഴുവൻ വിദ്യാർഥികളെയും പരിപാടിയിൽ അനുമോദിച്ചു. വിജയികൾക്ക് മൊമെറ്റോകളും മെഡലുകളും വിതരണം ചെയ്തു.
വിജയോത്സവം പരിപാടി ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ എ എൻ സുശീല ഉദ്ഘാടനം ചെയ്തു. എഴുത്തുകാരനും മുൻ ഹെഡ്മാസ്റ്ററുമായ ഷാജി പുൽപ്പള്ളി മുഖ്യപ്രഭാഷണം നടത്തി. പിടിഎ പ്രസിഡണ്ട് ഗിരീഷ് കുമാർ ജി ജി അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പാൾ പി കെ വിനുരാജൻ സ്വാഗതവും ഹെഡ്മിസ്ട്രസ് റുബീന ആർ നന്ദിയും പറഞ്ഞു.
മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജിസ്ര മുനീർ,മെമ്പർമാരായ പി എസ് കലേഷ്, സുധ നടരാജൻ, പിടിഎ വൈസ് പ്രസിഡണ്ട് രാജേന്ദ്രൻ കെ എ, എം പി ടി എ വൈസ് പ്രസിഡണ്ട് രാജി പി കെ, ഷാജി മാത്യു ടീച്ചർ, സുഭാവതി ടീച്ചർ, ഷാന്റി ഇ കെ എന്നിവർ ആശംസ അർപ്പിച്ചു. സ്റ്റാഫ് സെക്രട്ടറി രതീഷ് സി വി, മനു ഇ എം, നിജിൽ പി, ജെയിംസ് ഇ ഡി, ഷിനോ എ പി, സിന്ധു പി കെ, ഷീബ സി തുടങ്ങിയവർ നേതൃത്വം നൽകി.