ദുബൈ: യു എ ഇയില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടതായി നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി (എന്‍ സി എം) അറിയിച്ചു. റിക്ടര്‍ സ്‌കെയിലില്‍ 1.9 തീവ്രത രേഖപ്പെടുത്തിയ ചലനമാണ് അനുഭവപ്പെട്ടത്. ദിബ്ബ അല്‍ ഫുജൈറ തീരത്ത് വ്യാഴാഴ്ച രാത്രി എട്ട് മണിക്കാണ് ഭൂചലനം അനുഭവപ്പെട്ടത്. അവിടെയുള്ള താമസക്കാര്‍ക്ക് ഇത് നേരിയതോതില്‍ തിരിച്ചറിയാന്‍ സാധിച്ചു.
യു എ ഇ നിവാസികള്‍ക്ക് ഭൂകമ്പത്തെക്കുറിച്ച് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഭൂകമ്പ ശാസ്ത്ര വിദഗ്ധര്‍ അറിയിച്ചു. ഞങ്ങള്‍ക്ക് ഒരു വര്‍ഷത്തില്‍ രണ്ട് മുതല്‍ മൂന്ന് വരെ ഇടയ്ക്കിടെ ഭൂചലനങ്ങള്‍ ഉണ്ടാകാറുണ്ട്. ആളുകള്‍ക്ക് ഈ ഭൂചലനങ്ങളില്‍ ഭൂരിഭാഗവും അനുഭവപ്പെടില്ല, അവ സെന്‍സറുകള്‍ വഴി കണ്ടെത്തുന്നു. ഈ ഭൂചലനങ്ങളെല്ലാം കെട്ടിടങ്ങളെയോ (രാജ്യത്തെ) അടിസ്ഥാന സൗകര്യങ്ങളെയോ ബാധിക്കില്ല.’എന്‍ സി എമ്മിലെ സീസ്‌മോളജി വിഭാഗം ഡയറക്ടര്‍ ഖലീഫ അല്‍ എബ്രി പ്രതികരിച്ചു.