വിദ്യോദയം 2025: യുകെ എഫ് ഓട്ടോണമസ് ആദ്യ ബാച്ച് ഉദ്ഘാടനം ചെയ്തു

Kollam

കൊല്ലം : പാരിപ്പള്ളി യുകെ എഫ് എൻജിനീയറിങ് കോളേജിൽ ഓട്ടോണമസ് ആദ്യ ബാച്ച് “വിദ്യോദയം 2025” ന്റെ ഉദ്ഘാടനം കേരള സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ ഡോ. പി. ജയപ്രകാശ് നിർവഹിച്ചു. യുകെഎഫ് കോളേജ് ചെയർമാൻ ഡോ. എസ്. ബസന്ത് അധ്യക്ഷത വഹിച്ചു. “വിദ്യോദയം 2025” എന്ന പേരിൽ സംഘടിപ്പിച്ച പരിപാടിയിൽ ഒന്നാംവർഷ ഓട്ടോണമസ് ബിടെക് (2025-29), പോളിടെക്നിക് (2025-28), എംടെക് (2025-27) ബാച്ചുകളുടെ ഉദ്ഘാടനം നടന്നു.

യുകെഎഫ് എൻജിനീയറിങ് ആന്റ് ടെക്നോളജി യുജിസിയുടെ ഓട്ടോണമസ് പദവി നേടിയതിനുശേഷമുള്ള ആദ്യ ബാച്ചിന്റെ ഉദ്ഘാടനമാണ് സംഘടിപ്പിച്ചത്. 2025-29 ആദ്യ ഓട്ടോണമസ് ബി ടെക് ബാച്ചിന്റെ കരിക്കുലം സിലബസിന്റെ പ്രകാശനവും ചടങ്ങിന്റെ ഭാഗമായി നടന്നു. ഓട്ടോണമസ് അംഗീകാരത്തിന്റെ ഫലമായി വ്യവസായ അനുയോജ്യമായ നൈപുണ്യ വികസനത്തിന് ഊന്നൽ നൽകിക്കൊണ്ട് വിദ്യാർത്ഥികളെ ജോലിക്ക് പ്രാപ്തമാകുന്നതിന് സഹായകരമാകുന്ന കരിക്കുലമാണ് ആദ്യ ബാച്ചിന് വേണ്ടി തയ്യാറാക്കിയിട്ടുള്ളത്. പരിപാടിയോടനുബന്ധിച്ച് അക്കാഡമിക്, പ്ലേസ്മെന്റ്, സ്കിൽ, ടെക്നിക്കൽ, സ്പോർട്സ് മേഖലകളിൽ വിജയികളായ വരെ ആദരിച്ചു.

കോളേജ് ട്രഷറർ ലൗലി ബസന്ത്, എക്സിക്യൂട്ടീവ് ഡയറക്ടർ പ്രൊഫ. ജിബി വർഗീസ്, പ്രിൻസിപ്പാൾ ഡോ ജയരാജു മാധവൻ, വൈസ് പ്രിൻസിപ്പാൾ ഡോ വി എൻ. അനീഷ്, അക്കാഡമിക് ഡെപ്യൂട്ടി ഡയറക്ടർ ഡോ ഇ ജി ശർമ്മ, ഡീൻ അക്കാഡമിക്സ് ഡോ രശ്മി കൃഷ്ണപ്രസാദ്, ഡീൻ അക്കാഡമിക്സ് ഡോ ബി. ലതാകുമാരി, പോളിടെക്നിക് വൈസ് പ്രിൻസിപ്പാൾ പ്രൊഫ. ജിതിൻ ജേക്കബ്, കൺട്രോൾ ഓഫ് എക്സാമിനേഷൻ ഡോ. എ എസ് ഷഹ്സാദ്, പിടിഎ പാട്രൺ എ സുന്ദരേശൻ, സ്കൂൾ ഓഫ് അപ്ലൈഡ് സയൻസ് വിഭാഗം മേധാവി ഡോ എൽ എസ് ജയന്തി, പിടിഎ വൈസ് പ്രസിഡന്റ് എൽ എസ്. സന്ധ്യ എന്നിവർ സംസാരിച്ചു.