കണ്ണൂർ: സെൻറർ ഫോർ ഇൻഫർമേഷൻ & ഗൈഡൻസ് ഇന്ത്യ (സിജി) കണ്ണൂർ ജില്ലാ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 28-ന് കരിയർ ബൂത്ത് സംഘടിപ്പിക്കുന്നു. കണ്ണൂർ കാൽടെക്സിൽ ചേമ്പർ ഹാളിന് സമീപത്തെ തായത്തെരു റോഡിലുള്ള സഹായി കോൺഫറൻസ് ഹാളിലാണ് കരിയർ ബൂത്ത് സംഘടിപ്പിക്കുന്നത്.
രാവിലെ 10 മണി മുതൽ ഒരു മണിവരെയാണ് കരിയർ ബൂത്ത് പ്രവർത്തിക്കുക. എസ് എസ് എൽ സി, പ്ലസ്ടു, ഡിഗ്രി വിദ്യാർഥികൾക്ക് താഴെ ലിങ്കിൽ ക്ലിക്ക് ചെയ്ത് മുൻകൂട്ടി രജിസ്റ്റർ ചെയ്തു രക്ഷിതാക്കളോടൊപ്പം വ്യക്തിഗത കരിയർ കൗൺസിലിംഗിൽ പങ്കെടുക്കാവുന്നതാണ്.
https://form.svhrt.com/68ad0f2d960db159261a5b37
സിജിയുടെ വിദഗ്ധ കരിയർ കൗൺസിലർമാരായ റമീസ് പാറാൽ, ഷിഫാന വി കെ, വഹാബ് ഇരിക്കൂർ എന്നിവർ കരിയർ ബൂത്തിന് നേതൃത്വം നൽകും. വിദ്യാർത്ഥികൾക്ക് ഉപരിപഠനം, തൊഴിൽ, മത്സര പരീക്ഷകൾ എന്നിവ സംബന്ധമായ സംശയങ്ങൾ സിജിയുടെ കരിയർ ഗൈഡൻസ് വിദഗ്ധരോട് നേരിട്ട് ചോദിച്ച് സംശയ നിവാരണം വരുത്താവുന്നതാണ്.
UPSC, SSC, KPSC, RRB, IBPS തുടങ്ങിയവ നടത്തുന്ന വിവിധ മത്സരപരീക്ഷകൾ വഴി കേന്ദ്ര, സംസ്ഥാന സർക്കാർ സർവ്വീസിൽ ജോലി കരസ്ഥമാക്കുന്നതിനെക്കുറിച്ചും കരിയർ ബൂത്തിൽ നിന്നും മനസ്സിലാക്കാൻ അവസരമുണ്ടാവും. പ്രവേശനം സൗജന്യമാണ്.