ഇരിക്കൂർ: ‘വളരാം പറക്കാം ചുവടുപിഴക്കാതെ ‘എന്ന സന്ദേശവുമായി നടന്ന എം.ജി.എം (മുസ്ലിം ഗേൾസ് ആൻ്റ് വുമൻസ് മൂവ്മെൻ്റ് ) പഞ്ചദിന ജില്ലാ സഹവാസ കേമ്പ്
സമാപിച്ചു.കെ.എൻ.എം മർകസുദ്ദഅവ ജില്ലാ സെക്രട്ടറിയേറ്റംഗം അതാ ഉള്ള ഇരിക്കൂർ ഉദ്ഘാടനം ചെയ്തു.ഐ.ജി.എം (ഇൻ്റർ ഗ്രേറ്റഡ് ഗേൾസ് മൂവ്മെൻ്റ് ) സംസ്ഥാന സമിതിയംഗം സുഹാന ഉമർ അദ്ധ്യക്ഷത വഹിച്ചു. ടി.പി റുസീന,മറിയം അൻവാരിയ്യ പ്രസംഗിച്ചു.

മനുഷ്യരാവുക മഹത്വമുള്ളവരാകുക, വളരാം പറക്കാം ചുവടുകൾ പിഴക്കാതെ, മാറ്റം സാധ്യമാണ്, പ്രവാചകൻ ഉത്തമ മാതൃക, കരിയർ പുതുവഴികൾ, തവക്കുൽ ,ഖുർആനിൻ്റെ വെളിച്ചത്തിലേക്ക്, ഇസ്ലാമിക വ്യക്തിത്വം തുടങ്ങിയ വിഷയങ്ങളിൽ ഫാക്കൽറ്റികളായ ഫൈസൽ നന്മണ്ട, സി.പി അബ്ദുസ്സമദ്, സിറാജുദ്ദീൻ പറമ്പത്ത്, അബ്ദുൽ ജബ്ബാർ മൗലവി, റമീസ് പാറാൽ, ശറഫുദ്ദീൻ ഫാറൂഖി, ശംസുദ്ദീൻ പാലക്കോട്,ആദിൽ നസീഫ് ക്ലാസ് നയിച്ചു.
നേരത്തെ ഇരിക്കൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി.പി ഫാത്വിമ എജുപാർക്കിൽ കേമ്പ് ഉദ്ഘാടനം ചെയ്തു.കെ.എൻ.എം മർകസുദ്ദഅവ സംസ്ഥാന സെക്രട്ടറി ഡോ.ഇസ്മയിൽ കരിയാട് മുഖ്യ പ്രഭാഷണം നടത്തി. എം.ജി.എം ജില്ലാ സെക്രട്ടറി കെ.പി ഹസീന അദ്ധ്യക്ഷത വഹിച്ചു.മഹല്ല് ജനറൽ സെക്രട്ടറി കെ.പി അസീസ്, കെ.പി ഷഫീന പ്രസംഗിച്ചു.