നിങ്ങളുടെ വാര്‍ത്തകളും ചിത്രങ്ങളും nattuvarthamanamdaily@gmail.com എന്ന മെയിലില്‍ അയക്കുക. വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാവുന്നതിന് 8289857951 എന്ന നമ്പറിലേക്ക് പേരും സ്ഥലവും മെസേജ് ചെയ്യുക
പാലാ: ബൗദ്ധികമാനസിക വെല്ലുവിളികള്‍ നേരിടുന്ന ഭിന്നശേഷിക്കാരെ ചേര്‍ത്തു പിടിക്കേണ്ടത് സമൂഹത്തിന് ഉത്തരവാദിത്വമാണെന്ന് മാണി സി കാപ്പന്‍ എം എല്‍ എ പറഞ്ഞു. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് പേരന്റ്‌സ് അസോസിയേഷന്‍ ഓഫ് ഇന്റലക്ച്ചലി മെന്റലി ചലഞ്ചിഡ് കേരള കോട്ടയം ജില്ലാ കോഓര്‍ഡിനേറ്റര്‍ സ്മിത ആന്റണിയുടെ നേതൃത്വത്തിലുള്ള നിവേദകസംഘത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭിന്നശേഷിക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂര്‍ണ്ണ പിന്തുണയും എം എല്‍ എ അറിയിച്ചു. അധികാര കേന്ദ്രങ്ങളില്‍ പ്രശ്‌നങ്ങള്‍ എത്തിക്കുമെന്നും മാണി സി കാപ്പന്‍ ഉറപ്പ് നല്‍കി. സേവ് ദ ഫാമിലി എന്ന പ്രചാരണ പരിപാടിയുടെ ഭാഗമായിട്ടാണ് മാണി സി കാപ്പന് നിവേദനം നല്‍കിയത്.
സര്‍ക്കാര്‍ നല്‍കിക്കൊണ്ടിരിക്കുന്ന ക്ഷേപെന്‍ഷന്‍ പ്രതിമാം 3000 രൂപയായി വര്‍ദ്ധിപ്പിക്കുക, രക്ഷിതാക്കളുടെ വരുമാനത്തെ അളവുകോലായി കാണാതെ ഞങ്ങളെ പോലുള്ള ബൗദ്ധികമാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്ക് ആനുകൂല്യങ്ങല്‍ക്കുള്ള വരുമാന പരിധി പൂര്‍ണ്ണമായും ഇല്ലാതാക്കുക, രക്ഷിതാക്കളുടെ കാലശേഷം മറ്റുള്ളവരെ പോലെ ജീവിക്കുന്നതിനായി എല്ലാ ജില്ലകളിലും സ്ഥിരം പുനരധിവാസ കേന്ദ്രങ്ങള്‍ സ്ഥാപിക്കുക, അമ്മാര്‍ക്ക് നല്‍കിക്കൊണ്ടിരിക്കുന്ന ആശ്വാസ കിരണം സാമ്പത്തിക സാഹയത്തിന് അപേക്ഷിച്ച മുഴുവന്‍ അമ്മാര്‍ക്കും സഹായം വിതരണം ചെയ്യുകയും കാലാനുസൃതമായി തുക വര്‍ദ്ധിപ്പിക്കുകയും ചെയ്യുക, ചികിത്സകള്‍ സര്‍ക്കാര്‍ പൂര്‍ണ്ണമായും ഏറ്റെടുക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് നിവേദനം നല്‍കിയത്.