കോഴിക്കോട്: പരിമിതികളെ അതിജീവിച്ച് വ്യത്യസ്ത മേഖലകളില്‍ തിളക്കമാര്‍ന്ന വിജയം കൈവരിച്ച് ദേശീയതലത്തില്‍ അംഗീകാരം നേടിയ ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസ്, ദേശീയ കലാ ഉത്സവം പ്രതിഭകളെ സമഗ്ര ശിക്ഷാ കോഴിക്കോട് അനുമോദിച്ചു. സമഗ്ര ശിക്ഷ ജില്ലാ പ്രൊജക്റ്റ് കോഡിനേറ്റര്‍ ഡോ. എ കെ അബ്ദുല്‍ ഹക്കീം അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ ഉപഡയറക്ടര്‍ മനോജ് മണിയൂര്‍ വിജയികള്‍ക്ക് ഉപഹാരങ്ങള്‍ നല്‍കി.
അഹമ്മദാബാദില്‍ വെച്ച് നടന്ന ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസ് 2023 കൊതുക് ജന്യ രോഗങ്ങളില്‍ ആവാസ വ്യവസ്ഥയുടെ പങ്ക് എന്ന വിഷയത്തില്‍ പ്രബന്ധം അവതരിപ്പിച്ച കുളത്തുവയല്‍ സെന്റ് ജോര്‍ജ് എച്ച്എസ്എസ് വിദ്യാര്‍ത്ഥി ജബിന്‍, കരുവണ്ണൂര്‍ ഗവ യുപി സ്‌കൂള്‍ വിദ്യാര്‍ത്ഥി അയ്‌റ ലക്ഷ്മി എന്നിവരെയും ഭുവനേശ്വറില്‍ നടന്ന ദേശീയ കലാഉത്സവില്‍ പരമ്പരാഗത നൃത്തം ഇനത്തില്‍ രണ്ടാം സ്ഥാനം നേടിയ പറയഞ്ചേരി ഗവ.ബോയ്‌സ് എച്ച്എസ്എസിലെ മണി.പി യെയുമാണ് അനുമോദിച്ചത്.
ജില്ലാ പ്രോഗ്രാം ഓഫീസര്‍മാരായ മനോജ് പി.പി, യമുന എസ്, പറയഞ്ചേരി ഹൈസ്‌കൂള്‍ പ്രധാനാധ്യാപിക എന്‍.കെ ജയശ്രീ, സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍ ഷിജി കെ.ടി,അധ്യാപക സംഘടന പ്രധിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.