കൊച്ചി: ഇന്നത്തെ തലമുറയെ നശിപ്പിക്കുന്ന മയക്ക്മരുന്നിനെതിരെ ശക്തമായി വിരല്‍ചൂണ്ടുന്ന ‘കുട്ടിയോദ്ധാവ്’ മഹത്തായ സന്ദേശമാണ് നല്‍കുന്നത്. ഈ കാലത്ത് മയക്കുമരുന്നിന് എതിരെയുള്ള എന്ത് നീക്കത്തിനും എല്ലാവരും ഒപ്പം നില്‍ക്കേണ്ടതുണ്ട്. നമ്മുടെയൊക്കെ കുഞ്ഞുങ്ങളുടെ ശരീരത്തില്‍ ലഹരി നല്‍കി ജീവിതം നശിപ്പിക്കുന്നവര്‍ക്കെതിരെ ഈ സിനിമ ഒരു താക്കീതാണ്. പ്രതിരോധം കൂടിയാണ്.
സി ആര്‍ സലീമിന്റെ മകന്‍ അല്‍താരിഖ് ഈ ചിത്രത്തില്‍ കുട്ടിയോദ്ധാവായ രാഹുല്‍ എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കുറ്റിയാടി കെ ഇ ടി പബ്ലിക് സ്‌കൂളും പരിസരപ്രദേശങ്ങളുമാണ് പ്രധാന ലൊക്കേഷന്‍. കേരള പോലീസും എന്‍ എച് ആര്‍ എ എഫിന്റെയും സഹകരണത്തോടുകൂടിയാണ് ഹ്രസ്വ ചിത്രം ഒരുക്കിയിരിക്കുന്നത്. മാര്‍ച്ച് മാസം പതിനാറാം തീയതി എറണാകുളത്ത് വെച്ച് ഉന്നത പോലീസ് ഉദ്യോഗസ്ഥന്മാര്‍ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വഹിച്ച ശേഷം’കുട്ടി യോദ്ധാവ്’ റിലീസ് ആവുന്നു. നിരവധി സിനിമ പ്രവര്‍ത്തകരും പ്രശസ്ത നടിനടന്മാരും ഫസ്റ്റ് പോസ്റ്റര്‍ അവരവരുടെ ഫേസ്ബുക്ക് പേജിലും ഇന്‍സ്റ്റാഗ്രാമിലും പങ്കു വെക്കുക ഉണ്ടായി.
‘നാഷണല്‍ ഹ്യൂമന്‍ റൈറ്റ്‌സ് ആന്റ് ആന്റി കറപ്ഷന്‍ ഫോഴ്‌സ് കേരള പോലീസിന്റെ ‘മാര്‍ഗ്ഗ നിര്‍ദ്ദേശത്തോടെ നിര്‍മിച്ച ഈ ചിത്രം ലഹരിമരുന്ന് എന്ന മാരക വിപത്തിനെതിരായ കാലികമായ ചുവടുവെയ്പ് കൂടിയാണ്. നന്മ ആഗ്രഹിക്കുന്ന സമൂഹത്തിനും ഇതൊരു പൊന്‍ തൂവല്‍ ആയിരിക്കും.
മാസ്റ്റര്‍ താരിഖ്, അനീഷ് ജി മേനോന്‍, സ്മിനു സിജോ, കുട്ടിക്കല്‍ ജയചന്ദ്രന്‍, ശ്രീജിത്ത് കൈവേലി,
അനശ്വര്‍ ഘോഷ്, കെ സി മൊയ്തു, ദിനേഷ് ഏറാമല, നാസര്‍ മുക്കം, രാജീവ് പേരാമ്പ്ര, ബഷീര്‍ പേരാമ്പ്ര, സന്തോഷ് സൂര്യ, നന്ദനബാലമണി, ശ്രീല എം സി തുടങ്ങിയവര്‍ അഭിനയിക്കുന്നു. ആക്ഷേപ ഹാസ്യ സാമ്രാട്ട് കലന്തന്‍ ഹാജിയുടെ നടനായ മകന്‍ ‘കലന്തന്‍ ബഷീര്‍. കലന്തന്‍ ബഷീറിന്റെ മകനായ
‘റോഷന്‍ ബഷീറാണ്’ ദൃശ്യത്തിലെ പ്രധാന വില്ലനായ വരുണ്‍ പ്രഭാകറിന് ജീവന്‍ കൊടുത്തത്. കുറ്റിയാടി ദേശത്തെ ഒരു കുടുംബത്തിലെ മൂന്ന് തലമുറയില്‍പ്പെട്ട കലാകാരന്മാര്‍ ആണ് ഇവര്‍.
കുട്ടി യോദ്ധാവ് എന്ന ചെറുചിത്രത്തിന്റെ കഥ & സംവിധാനം കലന്തന്‍ ബഷീര്‍. നിര്‍മ്മാണം നാഷണല്‍ ഹ്യൂമന്‍ റൈറ്റ്‌സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ഫോഴ്‌സ്. ഡി ഓ പി ശ്രീജിത്ത് നായര്‍. എഡിറ്റര്‍ വി ടി ശ്രീജിത്ത്. മ്യൂസിക് ഡയറക്ടര്‍ പ്രദീപ് ടോം. ഡി ഐ കളറിങ് ലിജു പ്രഭാകര്‍. എഫക്ടസ് ആന്‍ഡ് 5.1 ഫൈനല്‍ മിക്‌സിങ് ബിനു ലാല്‍മീഡിയ. ഡബ്ബ് സൗണ്ട് റെക്കോര്‍ഡിസ്റ്റ് രാജേഷ്, ബിജു, സുബിന്‍ ( ലാല്‍ മീഡിയ ). ആര്‍ട്ട് ഡയറക്ടര്‍ നാരായണന്‍ പന്തിരിക്കര, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഇക്ബാല്‍ പാന യിക്കുളം. പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് മഹമൂദ് കാലിക്കറ്റ് സി കെ. അസോ ഡയറക്ടര്‍ നിധീഷ് ഇരിട്ടി,
സാബു കക്കട്ടില്‍. സ്റ്റില്‍സ് അനില്‍ വന്ദന. മേക്കപ്പ് സുധീഷ് കൈവേലി. പ്രൊഡക്ഷന്‍ ഡിസൈന്‍ സകറിയ പി. പുനത്തില്‍. കോസ്റ്റും ഇക്ബാല്‍ തനി. പി ആര്‍ ഒ. എം കെ ഷെജിന്‍.