കാഫിറ്റ് പ്രീമിയര്‍ ലീഗ്: യു എല്‍ ടി എസും ന്യൂകോറും ചാമ്പ്യന്‍മാര്‍

Sports

കോഴിക്കോട്: ഐ ടി സംരംഭകരുടെ കൂട്ടായ്മയായ കാലിക്കട്ട് ഫോറം ഫോര്‍ ഐടി (കാഫിറ്റ്) സംഘടിപ്പിച്ച കാഫിറ്റ് പ്രീമിയര്‍ ലീഗില്‍ വനിതാ വിഭാഗത്തില്‍ യുഎല്‍ടിഎസും പുരുഷ വിഭാഗത്തില്‍ ന്യൂകോറും ചാമ്പ്യന്മാരായി. മൂന്ന് ദിവസമായി 50 ടീമുകള്‍ പങ്കെടുത്ത മത്സരത്തിലാണ് യുഎല്‍ടിഎസും ന്യൂകോറും വിജയ കിരീടം ചൂടിയത്.

ബീച്ചില്‍ പ്രത്യേകം തയ്യാറാക്കിയ ഫ്‌ലഡ്‌ലിറ്റ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ കോഴിക്കോട് ഗവ സൈബര്‍ പാര്‍ക്ക്, യുഎല്‍ സൈബര്‍ പാര്‍ക്ക്, കാക്കഞ്ചേരി കിന്‍ഫ്ര എന്നിവിടങ്ങളിലെ കാഫിറ്റ് അംഗങ്ങളായ കമ്പനികളിലെയും മലബാറില മറ്റു ഐടി കമ്പനികളിലെയും ജീവനക്കാരുള്‍പ്പെട്ടതാണ് ടീമുകളാണ് മത്സരത്തില്‍ മാറ്റുരച്ചത്. വിജയികള്‍ക്ക് കാഫിറ്റ് എവര്‍ റോളിംഗ് ട്രോഫിയും ക്യാഷ് െ്രെപസും വിതരണം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *