കൊല്ലം: റിന്യൂവബിള്‍ എനര്‍ജിയിലും ഇലക്ട്രിക് വാഹന നിര്‍മാണത്തിലും ഉണ്ടായ വിപ്ലവം ലക്ഷക്കണക്കിന് ഇലക്ട്രിക്കല്‍ മെക്കാനിക്കല്‍ എന്‍ജിനീയര്‍മാര്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കുമെന്ന് പാരിപ്പള്ളി യുകെഎഫ് കോളേജ് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്‌നോളജി ചെയര്‍മാനും, ക്ഷേമ പവര്‍ ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ െ്രെപവറ്റ് ലിമിറ്റഡ് ചെയര്‍മാനുമായ ഡോ.എസ്.ബസന്ത് പറഞ്ഞു. കോളേജില്‍ സംഘടിപ്പിച്ച യുടോക്ക് പ്രഭാഷണ പരമ്പരയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകത്ത് പാരമ്പര്യേതര ഊര്‍ജത്തിന്റെ ആവശ്യം നിത്യ ജീവിതത്തില്‍ ഉണ്ടാക്കുന്ന മാറ്റങ്ങള്‍ വലുതാണെന്നും ഗതാഗതം, പാചകം, വൈദ്യുതി ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്ക് നാം ഇനി ആശ്രയിക്കാന്‍ പോകുന്നത് പാരമ്പര്യേതര ഊര്‍ജത്തെ ആണെന്നും, അതിനായി ലക്ഷക്കണക്കിന് ഇലക്ട്രിക്കല്‍ മെക്കാനിക്കല്‍ എന്‍ജിനീയര്‍മാരെ ലോകത്താവശ്യമാണെന്നും ഡോ.എസ്.ബസന്ത് പറഞ്ഞു. ലോകത്തുള്ള വിവിധ തരത്തിലുള്ള വാഹനങ്ങളും ഇന്ന് വൈദ്യുതിയേ ആശ്രയിക്കാന്‍ തുടങ്ങിയിട്ടുണ്ട്. വൈദ്യുതോര്‍ജത്തെ പരമാവധി പ്രയോജനപ്പെടുത്താന്‍ ഒരുങ്ങുകയാണ് ലോകം. സാമ്പത്തിക ലാഭം, മലിനീകരണത്തില്‍ കുറവ്, പരിസ്ഥിതി സൗഹൃദം, ശബ്ദരഹിതം തുടങ്ങിയ മേന്‍മകളും ഇലക്ട്രിക് വാഹനങ്ങള്‍ക്കുണ്ട്. ഇലക്ട്രിക് വാഹന നിര്‍മാണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ യുകെഎഫ് ഗ്യാരേജില്‍ ഇലക്ട്രിക്കല്‍ മെക്കാനിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റുകള്‍ സംയുക്തമായി ആരംഭിച്ചു കഴിഞ്ഞു. സൗരോര്‍ജം, വായുവില്‍ നിന്നുള്ള ഊര്‍ജം, തിരമാലയില്‍ നിന്നുള്ള ഊര്‍ജം, ജലത്തില്‍ നിന്നുള്ള ഊര്‍ജം, ജിയോ തെര്‍മല്‍, ജൈവ വാതകങ്ങള്‍ തുടങ്ങിയ പരിസ്ഥിതി മലിനീകരണം ഉണ്ടാക്കാത്ത റിന്യൂവബിള്‍ എനര്‍ജി സ്രോതസ്സുകളെ ത്വരിതപ്പെടുത്തുകയാണ് ഇലക്ട്രിക്കല്‍ മെക്കാനിക്കല്‍ എന്‍ജിനീയര്‍മാര്‍ ചെയ്യേണ്ടത് എന്നും ഡോ.എസ്.ബസന്ത് വ്യക്തമാക്കി.
ഫിസാറ്റ് മുന്‍ ചെയര്‍മാന്‍ പോള്‍ മുണ്ടാടന്‍, യുകെഫ് കോളേജ് ഡയറക്ടര്‍ അമൃത പ്രശോഭ്, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പ്രൊഫ.ജിബി വര്‍ഗീസ് എന്നിവര്‍ വിവിധ വിഷയങ്ങളെ ആസ്പദമാക്കി വിഷയാവതരണം നടത്തി. പ്രിന്‍സിപ്പാള്‍ ഡോ.ഇ.ഗോപാലകൃഷ്ണ ശര്‍മ, വൈസ് പ്രിന്‍സിപ്പാള്‍ ഡോ.അനീഷ്.വി.എന്‍, അക്കാഡമിക് ഡീന്‍ ഡോ.ജയരാജു.എം, ഡീന്‍ സ്റ്റുഡന്റ് അഫയേഴ്‌സ് ഡോ.രശ്മി കൃഷ്ണപ്രസാദ്, പിടിഎ പാട്രണ്‍ എസ്.സുന്ദരേശന്‍ എന്നിവര്‍ പ്രസംഗിച്ചു.