കോഴിക്കോട്: വിരസമാകാത്ത സന്ദേശം ഉള്‍കൊള്ളുന്ന നന്മ പകരുന്ന സിനിമകള്‍ നാടിന് ആവശ്യമാണെന്ന് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ .
ലിറ്റില്‍ ഡാഫോഡില്‍സ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എന്‍ രാമചന്ദ്രന്‍ നായര്‍ നിര്‍മ്മിച്ച് വി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത കരുണ്‍ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
സമസ്ത മേഖലകളിലും നന്മ പ്രതീക്ഷിക്കുന്ന കാലമാണിത്. ജനങ്ങളെ സന്മാര്‍ഗത്തിലേക്ക് തിരിച്ച് പോകേണ്ട കാലമാണിതെന്നും മന്ത്രി കൂട്ടിചേര്‍ത്തു. ഗാന്ധി ഗൃഹം ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍
എന്‍ രാമചന്ദ്രന്‍ നായര്‍ അധ്യക്ഷത വഹിച്ചു. സഹ നിര്‍മ്മാതാവ് കെ ടി മുരളീധരന്‍, ചിത്രത്തില്‍ അഭിനയിച്ച മാധ്യമ പ്രവര്‍ത്തകന്‍ ദീപക് ധര്‍മ്മടം, യു വി ദിനേശ് മണി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ടി പി സി വളയന്നൂര്‍ എന്നിവര്‍ സംസാരിച്ചു.
മേജര്‍ രവി, കോഴിക്കോട് നാരായണന്‍ നായര്‍, കുട്ടിയേടത്തി വിലാസിനി, പ്രകാശ് പയ്യാനക്കല്‍, രമ്യ കൃഷ്ണന്‍, അന്‍ജു കൃഷ്ണ, അബിന്‍, ദേവിക, ശ്രീലക്ഷ്മി, ഗൗരി, ആദ്യ രജിത്ത് എന്നിവരാണ് അഭിനേതാക്കള്‍. ഛായാഗ്രഹണം അനുരാജ് വള്ളിക്കുന്ന്. ഗാന രചന ഷാബി പനങ്ങാട്, സംഗീതം സാജന്‍ കെ റാം, ആലാപനം കീത്തന, അഭിജിത്ത് കൊല്ലം, ചെങ്ങന്നൂര്‍ ശ്രീകുമാര്‍. ചിത്രം മെയ് ആദ്യ വാരം തിയേറ്ററില്‍ എത്തും.