ആനയടി: പഴയിടം ശ്രീ നരസിംഹ സ്വാമി ക്ഷേത്രത്തില്‍ 2023 ലെ തിരുവുത്സവത്തോട് അനുബന്ധിച്ച് രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക, ചലച്ചിത്ര രംഗങ്ങളില്‍ വ്യക്തി മുദ്ര പതിപ്പിച്ചിട്ടുള്ളവര്‍ക്കായി ആനയടി ഭരണ സമതി ഏര്‍പ്പെടുത്തിയിട്ടുള്ള നരസിംഹ ജ്യോതി പുരസ്‌കാരം ചലച്ചിത്ര താരം ഉണ്ണി മുകുന്ദന് കൊടികുന്നില്‍ സുരേഷ് നല്‍കി. ചലച്ചിത്ര സംവിധായകന്‍ കണ്ണന്‍ താമരക്കുളം മുഖ്യ അഥിതി ആയിരുന്നു.
ചരിത്ര പ്രസിദ്ധമാണ് ആനയടി ക്ഷേത്രവും ഗജമേളയും 100ല്‍ പരം ആനകളെ ഗജമേളയില്‍ എഴുന്നളിക്കുന്ന ഏക ക്ഷേത്രം ആണ് ആനയടി ക്ഷേത്രം. ഈ വര്‍ഷത്തെ ഗജമേളക്ക് 70ല്‍ പരം ആനകള്‍ അണിനിരക്കുന്നു. ഉദ്ധിഷ്ടകാര്യസിദ്ധിക്കായി 800ല്‍ പരം ഭക്തജനങ്ങള്‍ 9 ഉത്സവദിവസം നേര്‍ച്ച ആയി ആനകളെ എഴുന്നേളിക്കുന്നു. ജനുവരി 22ന് ആണ് ചരിത്ര പ്രസിദ്ധം ആയ ആനയടി ഗജമേള.
നരസിംഹ ജ്യോതി പുരസ്‌കാരം എന്ന് പറയുന്നത് സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രിയ, ചലച്ചിത്ര മേഖലകളില്‍ തന്റെതായ വ്യക്തി മുദ്ര പതിപ്പിച്ച വ്യക്തികള്‍ക്ക് ദേവസ്വം കമ്മറ്റിയുടെയും, പൊതുയോഗത്തിന്റെ തീരുമാനത്തോടെ ഭഗവാന്റെ പേരില്‍ കൊടുക്കുന്ന പുരസ്‌കാരം ആണിത്. ഉണ്ണിമുകുന്ദനെ കൂടാതെ തെന്നല ബാലകൃഷ്ണ പിള്ള (രാഷ്ട്രീയം ), ഡോ. രവിപിള്ള (സാമൂഹികം), വിനിത് (സിനിമ ), ലക്ഷ്മി ഗോപാല സ്വാമി (സിനിമ), കെ പി എസ് ഇ ലളിത (സിനിമ), മനോജ് കെ ജയന്‍ (സിനിമ), വിജയ് യേശുദാസ് (സംഗിതം, സിനിമ), ഉണ്ണി മുകുന്ദന്‍ (സിനിമ) എന്നിവര്‍ക്കും പുരസ്‌കാരം ലഭിച്ചു.