ഇസ്‌ലാമിലെ അനന്തരാവകാശ നിയമം കാലാനുസൃതമായ പ്രസക്തിയുള്ളത്: വിസ്ഡം യൂത്ത്

News

നിങ്ങളുടെ വാര്‍ത്തകളും ചിത്രങ്ങളും nattuvarthamanamdaily@gmail.com എന്ന മെയിലില്‍ അയക്കുക. വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാവുന്നതിന് 8289857951 എന്ന നമ്പറിലേക്ക് പേരും സ്ഥലവും മെസേജ് ചെയ്യുക

കോഴിക്കോട്: ഇസ്‌ലാമിലെ അനന്തരാവകാശ നിയമങ്ങള്‍ വ്യക്തി സുരക്ഷക്കും സാമൂഹിക ദൗത്യങ്ങള്‍ക്കും വലിയ പ്രാധാന്യം നല്‍കുന്നതാണെന്ന് വിസ്ഡം ഇസ്ലാമിക് യൂത്ത് ഓര്‍ഗനൈസേഷന്‍ സംസ്ഥാന സമിതി ‘ശരീഅത്ത് തിരുത്തണമെന്നോ ? അനന്തരാവകാശ വിവാദം ഇസ്ലാമിന് പറയാനുള്ളത്’ എന്ന പ്രമേയത്തില്‍ കോഴിക്കോട്ട് സംഘടിപ്പിച്ച ബൗദ്ധിക സംവാദം അഭിപ്രായപ്പെട്ടു.

കേവലമായ സ്വത്ത് അനന്തിരം എടുക്കുക എന്നതിലുപരി സാമൂഹികമായ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കാനും, നിര്‍വ്വഹിക്കാനുമുള്ള ആഹ്വാനമാണ് അനന്തരാവകാശ നിയമ നിര്‍ദ്ദേശങ്ങളിലൂടെ ക്വുര്‍ആന്‍ നടത്തിയിട്ടുള്ളത്. സാമ്പത്തികവും, സാമൂഹികവുമായ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കാന്‍ പഠിപ്പിക്കുന്ന ക്വുര്‍ആന്‍, നീതിബോധം ഉയര്‍ത്തിപ്പിടിച്ചു കൊണ്ട് തന്നെയാണ് കുടുംബനാഥന്റെ അനന്തരാവകാശികളെ പ്രഖ്യാപിക്കുന്നതിലൂടെ നിര്‍വ്വചിച്ചിട്ടുള്ളതെന്നും ധൈഷണിക സംവാദം അഭിപ്രായപ്പെട്ടു.

ഇസ്ലാമിക അനന്തരാവകാശ നിയമത്തിന്റ ബാലപാഠം പോലും അറിയാത്തവരാണ് വിമര്‍ശകരെന്നത് ഇസ്ലാം ഭീതിയാണ് വിവാദങ്ങള്‍ക്ക് പിന്നിലെന്ന് ബോധ്യപ്പെടും. അനന്തരാവകാശ നിയമങ്ങളില്‍ ലിംഗ വിവേചനമുണ്ടെന്ന വാദം വിവരക്കേടിന്റെ ആഴം വ്യക്തമാക്കുന്നുണ്ട്.

കുടുംബ തകര്‍ച്ചയിലൂടെ സമൂഹത്തെ ലൈംഗിക അരാചകത്വത്തില്‍ തളച്ചിടാന്‍ ശ്രമിക്കുന്ന അതിരുകളില്ലാത്ത സ്വതന്ത്രവാദികള്‍ മുതലെടുപ്പ് നടത്തുകയാണ്. വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.കെ അശ്‌റഫ് ഉല്‍ഘാടനം ചെയ്തു. വിസ്ഡം യൂത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.കെ നിഷാദ് സലഫി അധ്യക്ഷത വഹിച്ചു.

മുസ്ലിം വ്യക്തിനിയമ വിദഗ്ദന്‍ അഡ്വ.എം എം അലിയാര്‍, വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ സംസ്ഥാന സെക്രട്ടറി അബ്ദുല്‍ മാലിക് സലഫി, വിസ്ഡം പണ്ഡിതസഭാംഗം കെ.ടി ശബീബ് സ്വലാഹി, വിസ്ഡം യൂത്ത് സംസ്ഥാന ഭാരവാഹികളായ ഹാരിസ് കായക്കൊടി, സി മുഹമ്മദ് അജ്മല്‍ ,വിസ്ഡം സ്റ്റുഡന്‍സ് സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.അബ്ദുല്ല ബാസില്‍ സി.പി. പ്രബന്ധങ്ങളവതരിപ്പിച്ചു.
വിസ്ഡം യൂത്ത് സംസ്ഥാന ഭാരവാഹികളായ ഡോ. പി പി നസീഫ്, ഡോ. ഫസലുറഹ്മാന്‍ , അന്‍ഫസ് മുക്‌റം, സിനാജുദ്ദീന്‍ നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *