വൃത്തിയാണ് നാഗരികത, അതുതന്നെയാണ് സംസ്‌കാരം ശൈഖ് മുഹമ്മദ്; ദുബൈ ലോകത്തിലെ വൃത്തിയുള്ള നമ്പര്‍ വണ്‍ നഗരം

Gulf News GCC

അഷറഫ് ചേരാപുരം

ദുബൈ: ലോകത്തില്‍ എല്ലാറ്റിലും നമ്പര്‍ വണ്‍ ആകാനുള്ള ദുബൈയുടെ പരിശ്രമത്തിന് ഒരു അംഗീകാരം കൂടി. ഏറ്റവും ശുചിത്വമുള്ള ലോക നഗരത്തില്‍ ആദ്യമേതെന്ന ചോദ്യത്തിന് ഉത്തരം ദുബൈ. ജപ്പാനിലെ മോറി മെമോറിയല്‍ ഫൗണ്ടേഷന്‍ പുറത്തിറക്കിയ ആഗോള പവര്‍ സിറ്റി ഇന്‍ഡക്‌സിലാണ് ദുബൈ ഒന്നാമതെത്തിയത്.

യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമാണ് ഇക്കാര്യം പുറത്തറിയിച്ചത്. ദുബൈക്ക് ലഭിച്ച പുതിയ അംഗീകാരം സംബന്ധിച്ച് അദ്ദേഹം ട്വീറ്റ് ചെയ്തു. വൃത്തിയാണ് നാഗരികത, അതുതന്നെയാണ് സംസ്‌കാരം. ദുബൈ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരമാണ്. ഇപ്പോള്‍ ലോകത്തിലെ ഏറ്റവും വൃത്തിയുള്ളതും മനോഹരവുമായ നഗരം ശൈഖ്മുഹമ്മദ് പറഞ്ഞു.

നേരത്തെയും പവര്‍ സിറ്റി ഇന്‍ഡക്‌സില്‍ ദുബൈ ഒന്നാമതെത്തിയിരുന്നു. ദുബൈ മുനിസിപ്പാലിറ്റിയും അധികൃതരും നഗര ശുചീകരണത്തിന് വലിയ പ്രാധാന്യമാണ് നല്‍കുന്നത്. വൃത്തിയും ശുചിത്വവും പാലിക്കാന്‍ നഗരവാസികളെ പ്രോത്സാഹിപ്പിക്കുന്ന സമീപനവും നിയമസംവിധാനങ്ങളും പാലിക്കുന്നുവെന്നതും എടുത്തുപറയേണ്ടതാണ്. ലോകത്തിന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നും വിവിധ സംസ്‌കാരവും ജാവിത രീതികളുമുള്ള മനുഷ്യര്‍ ഇവിടെ എത്തുന്നുണ്ട്. എന്നാല്‍ ഈ നാട്ടിന്റെ നിയമങ്ങളും സംസ്‌കാരവും എല്ലാവരും സ്വയം സ്വീകരിക്കുകന്നതായാണ് കാണുന്നത്.നഗരത്തിലുടനീളം വേസ്റ്റ് ബിന്നുകള്‍ സ്ഥാപിച്ചും ശുചീകരണ തൊഴിലാളികളെ നിയോഗിച്ചുമാണ് നഗര ശുചീകരണം ഉറപ്പാക്കുന്നുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *