ശാസ്ത്ര സത്യങ്ങള്‍ക്ക് മതം വിരുദ്ധമല്ല: പ്രൊഫ. കെ പി സക്കരിയ്യ

Wayanad

മേപ്പാടി: ആധുനിക ശാസ്ത്രം മതവിരുദ്ധമോ ഖുര്‍ആന്‍ വിരുദ്ധമോ അല്ലന്ന് കെ എന്‍ എം മര്‍കസുദ്ദഅ് വ സംസ്ഥാന സെക്രട്ടറി പ്രൊഫ. കെ പി സക്കരിയ്യ അഭിപ്രായപ്പെട്ടു. സൂര്യന്‍, ചന്ദ്രന്‍, ഭൂമി തുടങ്ങിയവയുടെ ചലനം കൃത്യമായ കണക്കിനനുസരിച്ചാണന്ന ഖുര്‍ആനിന്റെ പ്രഖ്യാപനം മതം ശാസ്ത്രീയമായതു കൊണ്ടാണന്നും അദ്ദേഹം പറഞ്ഞു. ശാസ്ത്രത്തിന്റെ പേരില്‍ പ്രചരിപ്പിക്കുന്ന കപട ശാസ്ത്രത്തോടാണ് ഖുര്‍ആന്‍ വിയോജിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാസപ്പിറവി മതവും ശാസ്ത്രവും എന്ന പഠന ക്ലാസില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

കെ എന്‍ എം സംസ്ഥാന ഉപാധ്യക്ഷന്‍ കെ എം സൈതലവി എഞ്ചിനീയര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എസ് അബ്ദുള്‍ സലീം മാസ്റ്റര്‍ അധ്യക്ഷനായിരുന്നു. ജലീല്‍ മദനി, അബ്ദുള്‍സലാം കെ, മഷ്ഹൂദ് മേപ്പാടി എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *