കോഴിക്കോട്: കര്‍ഷകരുടെ മറപിടിച്ച് കേരളത്തിന്റെ മതേതര പാരമ്പര്യം തകര്‍ത്ത് സംഘ് പരിവാറിന് പണയപ്പെടുത്താനുള്ള ചില മത പുരോഹിതന്മാരുടെ ദുഷ്ടലാക്കിനെ ഗൗരവതരമായി കാണണമെന്ന് കെ എന്‍ എം മര്‍കസുദ്ദഅവ സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. ഇല്ലാത്ത ലൗജിഹാദും നാര്‍കോട്ടിക് ജിഹാദും പറഞ്ഞ് സമൂദായങ്ങളെ തമ്മിലടിപ്പിക്കാന്‍ നേതൃത്വം നല്‍കിയവര്‍ തന്നെയാണ് ഇപ്പോള്‍ മുന്നൂറ് ചില്ലിക്കാശിന് വേണ്ടി കേരള ജനതയെ ഒറ്റുകൊടുക്കാന്‍ ആക്കം കൂട്ടുന്നത് എന്നത് കാണാതെ പോവരുത്. ഇതര സംസ്ഥാനങ്ങളിലെ ആരാധനാലയങ്ങള്‍ തകര്‍ക്കുന്നതും പുരോഹിതന്മാരുടേയും വിശ്വാസികളെടുയം ജീവനും സ്വത്തും നശിപ്പിക്കുന്നതും പ്രബോധന സ്വാതന്ത്ര്യം തടസ്സപ്പെടുത്തുന്നതും കണക്കിലെടുത്തെങ്കിലും സംഘ് പരിവാര്‍ ആലയത്തിലേക്ക് വിശ്വാസികളെ വഴിതെളിക്കുന്ന പുരോഹിതന്മാരെ നിലക്ക് നിര്‍ത്താന്‍ സഭാ നേതൃത്വം തയ്യാറാവണം.
സാമുദായിക സ്പര്‍ദ്ധ വളര്‍ത്തി സ്വാര്‍ത്ഥ താല്പര്യ സംരക്ഷണത്തിന് ശ്രമിക്കുന്ന മത പുരോഹിതന്മാരെ നിലക്ക് നിര്‍ത്താന്‍ മത വിശ്വാസികള്‍ തന്നെ മുന്നിട്ടിറങ്ങണം. കേരളത്തെ സാമുദായിക കലാപത്തിന്റെ ശവപ്പറമ്പാക്കി മാറ്റാതിരിക്കാന്‍ രാഷ്ട്രീയ നേതൃത്വങ്ങള്‍ മൗനം വെടിഞ്ഞ് വിദ്വേഷ പ്രചാരകര്‍ക്കെതിരെ ശക്തമായി രംഗത്ത് വരണമെന്നും കെ.എന്‍.എം. മര്‍കസുദ്ദഅവ ആഹ്വാനം ചെയ്തു.
പ്രസിഡന്റ് ഇ കെ അഹമ്മദ്കുട്ടി അദ്ധ്യക്ഷത വഹിച്ചു. ജന: സെക്രട്ടറി സി പി ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്തു. എം അഹമ്മദ്കുട്ടി മദനി, സി മമ്മു കോട്ടക്കല്‍, പ്രൊഫ. ഷംസുദ്ധീന്‍ പാലക്കോട്, കെ പി അബ്ദുറഹ്മാന്‍ സുല്ലമി, കെ എം കുഞ്ഞമ്മദ് മദനി, പ്രൊഫ. കെ പി സകരിയ്യ, എന്‍ എം അബ്ദുല്‍ ജലീല്‍, അബ്ദുല്‍ കരുമ്പുലാക്കല്‍, കെ എല്‍ പി ഹാരിസ്, ഡോ. ഐ പി അബ്ദുസ്സലാം, ഡോ. മുസ്തഫ സുല്ലമി,
എം ടി മനാഫ് മാസ്റ്റര്‍, കെ എ സുബൈര്‍, സി അബ്ദുലത്തീഫ് മാസ്റ്റര്‍, പി അബ്ദുസലാം പുത്തൂര്‍, ബി പി എ ഗഫൂര്‍, ഡോ. അനസ് കടലുണ്ടി, ഹമീദലി ചാലിയം, കെ സഹല്‍ മുട്ടില്‍, ഡോ. അന്‍വര്‍ സാദത്ത്, ആദില്‍ നസീഫ് പ്രസംഗിച്ചു.