റിയാദ്: റമദാനില്‍ സല്‍മാന്‍ രാജാവിന്റെ ഉപഹാരമായി ലോകത്തിലെ വിവിധ രാജ്യങ്ങള്‍ക്ക് 10 ലക്ഷത്തിലധികം ഖുര്‍ആന്‍ പ്രതികള്‍ നല്‍കുന്നു. മദീനയിലെ കിങ് ഫഹദ് ഖുര്‍ആന്‍ പ്രിന്റിങ് സമുച്ചയത്തില്‍ അച്ചടിച്ചവയാണിത്. 76 ഭാഷകളിലുള്ള ഖുര്‍ആന്‍ പരിഭാഷകളുമാണ് 22 രാജ്യങ്ങളിലേക്ക് അയക്കുന്നത്.
ഒരോ വര്‍ഷവും റമദാനോടനുബന്ധിച്ച് സല്‍മാന്‍ രാജാവിന്റെ ഉപഹാരമായി വിവിധ രാജ്യങ്ങളിലേക്ക് ഖുര്‍ആന്‍ പ്രതികള്‍ അയക്കുക പതിവാണ്. ഹജ്ജ് കര്‍മം നിര്‍വഹിച്ച് തിരിച്ചുപോകുന്ന ഒരോ തീര്‍ഥാടകനും ഖുര്‍ആന്‍ പ്രതികള്‍ വിതരണം ചെയ്യാറുണ്ട്.