ലൈബ്രറി കൗണ്‍സില്‍ സെമിനാര്‍ സംഘടിപ്പിച്ചു

Kottayam

പാലാ: മീനച്ചില്‍ താലൂക്ക് ലൈബ്രറി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ പൗരത്വം ദേശീയത എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാര്‍ സംഘടിപ്പിച്ചു. സെമിനാര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി ബിന്ദു ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് ഡോ സിന്ധുമോള്‍ ജേക്കബ് അധ്യക്ഷത വഹിച്ചു. വിഷയവതരണം കോട്ടയം മഹാരാജാസ് കോളേജിലെ മലയാളം വിഭാഗം മുന്‍ മേധാവി ഡോ. എം ജി ബാബുജി നിര്‍വഹിച്ചു. സര്‍ഗോത്സവ വിജിയികള്‍ക്കുള്ള ട്രോഫി കോട്ടയം ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ബാബു കെ. ജോര്‍ജ് വിതരണം ചെയ്തു. വായനമത്സര വിജയികള്‍ക്കുള്ള ക്യാഷ് അവാര്‍ഡ് ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോണ്‍സണ്‍ ജോസഫ് വിതരണം ചെയ്തു. മുനിസിപ്പല്‍ കൗണ്‍സിലര്‍ ബിജി ജോജോ, മീനച്ചില്‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി റോയി ഫ്രാന്‍സീസ്, വൈസ് പ്രസിഡന്റ് അഡ്വ സണ്ണി ഡേവിഡ്, എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ ആയ കെ ആര്‍ പ്രഭാകരന്‍ പിള്ള, മോഹനന്‍ കെ ആര്‍., കെ ജെ ജോണ്‍, അനില്‍കുമാര്‍ ഡി എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *