രാഹുല്‍ ഗാന്ധിക്ക് ഐക്യദാര്‍ഢ്യം: മുസ്‌ലിംലീഗ് സോഷ്യല്‍ മീഡിയ കാമ്പയിന്‍ ഇന്ന്

Kerala

കോഴിക്കോട്: പ്രതിപക്ഷ നേതാക്കളെ കള്ളക്കേസില്‍ കുടുക്കി നിശബ്ദരാക്കാന്‍ ശ്രമിക്കുന്ന ഭരണകൂട നടപടികള്‍ക്കെതിരെയും രാഹുല്‍ ഗാന്ധിയുടെ പാര്‍ലമെന്റ് അംഗത്വം അന്യായമായി റദ്ദാക്കിയ നടപടിക്കെതിരെയും മുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന സോഷ്യല്‍ മീഡിയ പ്രൊഫൈല്‍ പിക്ചര്‍ കാമ്പയിന്‍ ഇന്ന് നടക്കും. ഉച്ചക്ക് 12 മണിക്ക് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പ്രൊഫൈല്‍ പിക്ചര്‍ മാറ്റി കാമ്പയിന്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. തുടര്‍ന്ന് മുഴുവന്‍ പ്രവര്‍ത്തകരും സാമൂഹിക മാധ്യമങ്ങളില്‍ പ്രൊഫൈല്‍ പിക്ചര്‍ മാറ്റി ഈ ക്യാമ്പിന്റെ ഭാഗമാവണമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. സംസ്ഥാന കമ്മിറ്റി തയ്യാറാക്കുന്ന പ്രൊഫൈല്‍ പിക്ചര്‍ ഇന്ന് ഉച്ചക്ക് 12 മണിക്ക് സാദിഖലി ശിഹാബ് തങ്ങളുടെ പേജില്‍ അപ്ലോഡ് ചെയ്യും. ഈ പ്രൊഫൈലാണ് എല്ലാവരും സ്വന്തം പ്രൊഫൈലായി ഉപയോഗിക്കേണ്ടതെന്നും പി.എം.എ.സലാം.

Leave a Reply

Your email address will not be published. Required fields are marked *