തിരുവനന്തപുരം: വിഭിന്നശേഷിക്കാര്‍ക്കിടയിലെ നൈപുണ്യ വികാസത്തിനു സഹായകമാകുന്ന ഓട്ടികെയര്‍ സംവിധാനം വ്യാപിപ്പിക്കാനൊരുങ്ങി കേരള സ്റ്റാര്‍ട്ട് മിഷനു കീഴിലെ എംെ്രെബറ്റ് ഇന്‍ഫോടെക് സ്റ്റാര്‍ട്ടപ്പ്. കുടുംബശ്രീയുടെ സഹായത്തോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചുള്ള ബഡ്‌സ് സ്‌കൂളുകളിലും പത്തിലധികം സ്‌കൂളുകളിലും ഓട്ടികെയര്‍ സജ്ജീകരിക്കാന്‍ ഒരുങ്ങുകയാണ് എംെ്രെബറ്റ് ഇന്‍ഫോടെക്.
ഓട്ടിസം, ന്യൂറോ സംബന്ധമായ വെല്ലുവിളികള്‍ എന്നിവ നേരിടുന്നവര്‍ക്കായുള്ള ഇവരുടെ പഠന നൈപുണ്യ പരിശീലന പ്ലാറ്റ് ഫോമായ ഓട്ടികെയര്‍ തെറാപ്പി മോഡ്യൂള്‍ ഇതിനകം 1000 ത്തിലധികം കുട്ടികള്‍ക്ക് പ്രയോജനകരമായിട്ടുണ്ട്. വിഭിന്നശേഷിക്കാര്‍ക്ക് സ്വയം പര്യാപ്തത കൈവരിക്കാനുള്ള പരിശീലനം ഇതിലൂടെ ലഭിക്കും. പരിശീലന കേന്ദ്രങ്ങളിലെത്തി ഓട്ടികെയര്‍ ഇന്‍സ്റ്റാള്‍ ചെയ്തു കൊടുക്കുന്നതിനു പുറമെ ഡെമോബോധവല്ക്കരണ ക്ലാസുകളും ആദ്യഘട്ടത്തില്‍ എംെ്രെബറ്റ് ഇന്‍ഫോടെക് സ്റ്റാര്‍ട്ടപ്പ് നല്കും.
സ്റ്റാര്‍ട്ടപ്പ് ഇന്ത്യ അംഗീകരിച്ചതും കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍, മേക്കര്‍ വില്ലേജ്, വെല്‍ടെക് ടിബിഐ, ഐഐഎംകെ ലൈവ്, നാസ്‌കോം കോഇ, ഐഐടി മാണ്ഡി, ഐഐടി കാണ്‍പൂര്‍ എന്നിവയുടെ പിന്തുണയുള്ളതുമായ വിര്‍ച്വല്‍ റിയാലിറ്റിമെറ്റാവേഴ്‌സ് അടിസ്ഥാനമാക്കിയുള്ള സ്റ്റാര്‍ട്ടപ്പാണ് തിരുവനന്തപുരം ടെക്‌നോപാര്‍ക്ക് ആസ്ഥാനമായുള്ള എംെ്രെബറ്റ് ഇന്‍ഫോടെക്.
വിഭിന്നശേഷിയുള്ളവര്‍ക്കുള്ള തെറാപ്പി സെഷന്‍ ഫലപ്രദമായി ചെയ്യാന്‍ തെറാപ്പിസ്റ്റുകളേയും ഡോക്ടര്‍മാരെയും പ്രത്യേക അധ്യാപകരെയും ഓട്ടികെയര്‍ സഹായിക്കും. സ്പര്‍ശനത്തിലൂടെയും ശബ്ദത്തിലൂടെയും പരിശീലനം നല്കുന്ന ഓട്ടികെയറിന്റെ പ്രധാന ഭാഗം ഒരു ഹെഡ്‌സെറ്റാണ്. വിഭിന്നശേഷിക്കാരായ കുട്ടികളെ ത്രീഡി ലോകത്ത് എത്തിച്ച് അവര്‍ക്കാവശ്യമായ പരിശീലനം നല്കുന്നു.
അഞ്ച് വയസില്‍ കൂടുതല്‍ പ്രായമുള്ളവര്‍ക്ക് ഇത് ഉപയോഗിക്കാനാകും. ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ട 20 ലധികം പ്രവര്‍ത്തനങ്ങളില്‍ ഓട്ടികെയര്‍ പരിശീലനം നല്കുന്നുണ്ട്. അഞ്ചു വയസിനു താഴെയുള്ള കുട്ടികള്‍ക്കും ഉപയോഗിക്കാനാകുന്ന അഡ്വാന്‍സ്ഡ് ഓട്ടികെയര്‍ പ്രൊജക്റ്റ് റൂം സംവിധാനമാണ് ബ്ലൂ റൂം. പ്രൊജക്ടറുകളാണ് ഇതിലെ മുഖ്യഘടകം. വീല്‍ ചെയറിലിരിക്കുന്ന കുട്ടികള്‍ക്ക് പോലും ഈ സംവിധാനത്തിലൂടെ കഴിവുകള്‍ മെച്ചപ്പെടുത്താന്‍ സാധിക്കും.
ഭിത്തിയില്‍ ഒരുക്കുന്ന ഒരു പ്രകൃതി ദൃശ്യമോ സൂപ്പര്‍മാര്‍ക്കറ്റ് പോലെയുള്ളവയുടെ ദൃശ്യമോ സ്പര്‍ശിക്കുന്നതിലൂടെ അതിന്റെ ദൃശ്യാനുഭവം കുട്ടികള്‍ക്ക് ലഭിക്കും. ഇത് ഇവരുടെ വൈകാരിക തിരിച്ചറിവും ആരോഗ്യവും വര്‍ധിക്കാന്‍ സഹായകമാകും. ഓട്ടികെയര്‍ പ്ലാറ്റ് ഫോമിലൂടെ രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും കുട്ടിയുടെ പുരോഗതി മനസിലാക്കാന്‍ കഴിയും. ഡോക്ടര്‍മാര്‍ക്ക് രോഗം നിര്‍ണയിക്കുന്നതിനും ചികിത്സയ്ക്കും ഓട്ടികെയര്‍ സഹായകമാകും. സ്‌ക്രീനിംഗ്, വിലയിരുത്തല്‍, വ്യക്തിഗത വിദ്യാഭ്യാസ പദ്ധതി തയ്യാറാക്കല്‍ എന്നിവയും ഓട്ടികെയറിലൂടെ സാധ്യമാകും.
വിവിധ സ്‌പെഷ്യല്‍ സ്‌കൂളുകള്‍, സമഗ്രശിക്ഷാ പദ്ധതിയ്ക്ക് കീഴിലുള്ള സ്‌കൂളുകളിലെ ബ്ലോക്ക് റിസോഴ്‌സ് സെന്ററുകള്‍, ആശുപത്രികള്‍, ക്ലിനിക്കുകള്‍, പ്രത്യേക വിദ്യാഭ്യാസ കേന്ദ്രങ്ങള്‍, പുനരധിവാസ കേന്ദ്രങ്ങള്‍, സര്‍ക്കാര്‍ വിദ്യാഭ്യാസആരോഗ്യ വകുപ്പുകള്‍, എന്‍ജിഒ കള്‍, കോര്‍പ്പറേറ്റുകള്‍ എന്നിവിടങ്ങളിലെ വിഭിന്നശേഷിക്കാര്‍ക്കുള്ള നൈപുണ്യ പരിശീലനത്തിന് ഓട്ടികെയര്‍ സഹായകമാണ്.
നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റീഹാബിലിറ്റേഷന്‍, എംജി സര്‍വകലാശാലയുടെ കീഴിലുള്ള ഇന്റര്‍ യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ ഡിസെബിലിറ്റി സ്റ്റഡീസ്, കേരള സോഷ്യല്‍ സെക്യൂരിറ്റി മിഷന്റെ കീഴിലുള്ള വിവിധ ബഡ്‌സ് സ്‌കൂളുകള്‍, സ്വകാര്യ ക്ലിനിക്കുകള്‍, സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവയുള്‍പ്പെടെ വിവിധ ഇടങ്ങളില്‍ ഓട്ടികെയര്‍ ഉപയോഗിക്കുന്നുണ്ട്.
സത്യനാരായണന്‍ എ. ആര്‍, ബോബിന്‍ ചന്ദ്ര. ബി എന്നിവരാണ് എംെ്രെബറ്റ് ഇന്‍ഫോടെക് സ്റ്റാര്‍ട്ടപ്പിന്റെ അമരക്കാര്‍. അജിഷ. ബി, ടീന ജി. എം, ജോവാന ജെയിംസ്, അമലു കെ. അജിത്, സാനു, ജോസ്, മനു .ബി വി, ശങ്കരനാരായണന്‍ എ. ആര്‍, വിജയ് കൃഷ്ണന്‍ .ആര്‍ എന്നിവരാണ് ടീമിലെ പ്രധാനികള്‍.
ദുബായ്, അമേരിക്ക, കാനഡ തുടങ്ങിയ രാജ്യങ്ങളിലും സാനിധ്യം അറിയിച്ചിട്ടുണ്ട് ഓട്ടികെയര്‍. ഗവണ്‍മെന്റ് ഇമാര്‍ക്കറ്റ് പ്ലേസ് (ജി ഇ എം) പോര്‍ട്ടലില്‍ ഓട്ടികെയര്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്. കൂടുതല്‍ സര്‍ക്കാര്‍ സ്‌കൂളുകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണിവര്‍.
ദേശീയഅന്തര്‍ദേശീയ തലങ്ങളില്‍ ധാരാളം അംഗീകാരങ്ങളും ഇവര്‍ക്ക് ലഭിച്ചിട്ടുണ്ട്. 2020 ലെ മികച്ച സ്റ്റാര്‍ട്ടപ്പിനുള്ള ടി എം എ അദാനി അവാര്‍ഡ്, ഏറ്റവും ഉയര്‍ന്ന ഇന്നൊവേഷന്‍ ഗ്രാന്റ് ജേതാവ് ബിറാക് ബിഗ് 15, ജൈടെക്‌സ് ദുബായ്, യു എസിലെ ഓട്ടികെയര്‍ പ്രദര്‍ശനം, ദുബായ് ഓട്ടികെയര്‍ ലോഞ്ച് തുടങ്ങിയവ ഇവരുടെ പ്രധാന നേട്ടങ്ങളാണ്.