കല്പറ്റ: പുല്‍വാമ ഭീകര ആക്രമണത്തില്‍ 40 ജവാന്‍മാര്‍ക്ക് ജീവഹാനി സംഭവിച്ചതിലെ നിഗൂഢത ഉന്നതതലത്തില്‍ അന്വേഷിക്കണമെന്ന് ആവശ്യപെട്ട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ടൗണില്‍ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. ഭീകര ആക്രമണത്തില്‍ ഗുരുതരമായ വീഴ്ച സംഭവിച്ചു എന്ന് ജമ്മുകാശ്മീര്‍ ഗവര്‍ണര്‍ വെളിപ്പെടുത്തിയത് രാജ്യം ഞെട്ടലോടെയാണ് ശ്രവിച്ചത്. ഈ വിഷയം രാജ്യത്താകമാനം ചര്‍ച്ച ചെയ്തിട്ടും പ്രധാനമന്ത്രിയോ കേന്ദ്ര ആഭ്യന്തര വകുപ്പോ ഒരു വാക്കുപോലും ഉരിയാടാത്തത് കേന്ദ്രസര്‍ക്കാറിന്റെ അറിവും പങ്കുമാണ് വ്യക്തമാക്കുന്നതെന്ന് പ്രതിഷേധ ജ്വാല ഉദ്ഘാടനം ചെയ്ത ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്‍ പറഞ്ഞു.
വീര മൃത്യു വരിച്ച 40 ജവാന്മാര്‍ 20 സംസ്ഥാനനങ്ങളില്‍ നിന്നാണ് എന്നുള്ളത് രാജ്യത്ത് ബി ജെ പി ക്ക് അനുകൂലമായ തരംഗം സൃഷ്ടിക്കാനായിരുന്നു എന്ന് വേണം മനസിലാക്കാന്‍. യോഗത്തില്‍ കെ പി സി സി മെമ്പര്‍ പി പി ആലി അധ്യക്ഷത വഹിച്ചു. കെ പി സി സി ജനറല്‍ സെക്രട്ടറി കെ കെ എബ്രഹാം, അഡ്വക്കേറ്റ് ടി ജെ ഐസക്, ഗോകുല്‍ദാസ് കോട്ടയില്‍, ഇ വി എബ്രഹാം, ഗിരീഷ് കല്പറ്റ, ഗൗതം ഗോകുല്‍ദാസ്, കെ കെ രാജേന്ദ്രന്‍, പി വിനോദ് കുമാര്‍, സെബാസ്റ്റ്യന്‍ കല്പറ്റ, ഹര്‍ഷല്‍ കോന്നാടന്‍, ഡിന്റോ ജോസ്, സുന്ദര്‍രാജ് എടപെട്ടി, കെ ശശി കുമാര്‍, മാടായി ലത്തീഫ് തുടങ്ങിയവര്‍ സംസാരിച്ചു.