കല്പറ്റ: രാഹുല്‍ ഗാന്ധിയുടെ ജയ് ഭാരത് സത്യാഗ്രഹം വിജയിപ്പിക്കാന്‍ ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്ന് ഐ എന്‍ ടി യു സി വയനാട് ജില്ലാ കമ്മിറ്റി തൊഴിലാളികളോട് ആവശ്യപ്പെട്ടു. എം പി സ്ഥാനത്തുനിന്നും സംഘപരിവാറിന്റെ പ്രതികാര രാഷ്ട്രീയത്തിന്റെ ഭാഗമായി അയോഗ്യനാക്കപ്പെട്ടു എന്നുള്ളത് അദ്ദേഹത്തിന്റെ യോഗ്യത വര്‍ധിപ്പിക്കുന്നുവെന്ന് യോഗം വിലയിരുത്തി. എം പി സ്ഥാനത്തു നിന്നും മാറ്റിയാലും വയനാട്ടിലെ ജനങ്ങള്‍ തന്റെ കുടുംബം തന്നെയാണെന്ന് പ്രഖ്യാപിച്ചു കൊണ്ടാണ് രാഹുല്‍ ഗാന്ധി ജില്ലയിലേക്ക് കടന്നു വരുന്നത്.
കുത്തക മുതലാളിമാര്‍ക്ക് വിടുപണി ചെയ്ത് തൊഴിലാളി ദ്രോഹ നയങ്ങള്‍ നടപ്പിലാക്കുന്ന കേന്ദ്ര സര്‍ക്കാരിനെതിരെയുള്ള രാഹുല്‍ ഗാന്ധിയുടെ പോരാട്ടത്തില്‍ കക്ഷി രാഷ്ട്രീയ ഭേദമെന്യേ മുഴുവന്‍ തൊഴിലാളികളും പങ്കെടുക്കേണ്ടതുണ്ടെന്നും ഐ എന്‍ ടി യു സിയുടെ നേതൃത്വത്തില്‍ 2000 പ്രവര്‍ത്തകരെ സത്യമേവ ജയതേ, ജയ് ഭാരത് സത്യഗ്രഹത്തില്‍ പങ്കെടുപ്പിക്കാനും യോഗം തീരുമാനിച്ചു. ഐ എന്‍ ടി യു സി ജില്ലാ പ്രസിഡന്റ് പി പി ആലി അധ്യക്ഷനായിരുന്നു. ടി എ റെജി, ബി സുരേഷ് ബാബു, ഉമ്മര്‍ കുണ്ടാട്ടില്‍, ഗിരീഷ് കല്പറ്റ, പി എന്‍ ശിവന്‍, മോഹന്‍ദാസ് കോട്ടക്കൊല്ലി, ജോര്‍ജ് പടകൂട്ടില്‍, ഒ ഭാസ്‌കരന്‍, ജിനി തോമസ്, കെ കെ രാജേന്ദ്രന്‍, കെ അജിത, സി എ ഗോപി, താരിഖ് കടവന്‍, സലാം മീനങ്ങാടി തുടങ്ങിയവര്‍ പ്രസംഗിച്ചു.