ബീഹാര്‍ കത്ത്/ ഡോ. ബിജു കൈപ്പാറേടന്‍
പറ്റ്‌ന: ബീഹാറിലെ 40 ലോക്‌സഭാ സീറ്റുകളിലും ബി ജെപി മത്സരിക്കുമെന്ന അമിത് ഷായുടെ പ്രഖ്യാപനത്തോടെ സഖ്യം മോഹിച്ചു നിന്ന ചിരാഗ് പസ്വാനും കേന്ദ്രമന്ത്രി പശുപതി പരസും ഉപന്ദ്രേ കുശ്വാഹയും പ്രശാന്ത് കിഷോറും വെട്ടിലായി. ബീഹാറിലെ 40 ലോക്‌സഭാ സീറ്റുകളിലും ബി ജെ പി നേരിട്ടു മത്സരിക്കുമെന്ന അമിത് ഷായുടെ പ്രഖ്യാപനമാണ് സഖ്യം പ്രതീക്ഷിച്ചു കാത്തിരുന്ന സംസ്ഥാനത്തെ JDU വിരുദ്ധര്‍ക്ക് കനത്ത പ്രഹരമായി മാറിയത്.
ദളിത് നേതാവ് ചിരാഗ് പാസ്വാനേയും LJP നേതാവും കേന്ദ്ര മന്ത്രിയുമായ പശുപതി കുമാര്‍ പരസിനേയും JDU വില്‍ നിന്നു പുറത്തു പോയി RLJD രൂപീകരിച്ച ഉപന്ദ്രേ കുശ്വാഹയേയും ജന്‍സൂരജ് യാത്ര നടത്തുന്ന തെരഞ്ഞെടുപ്പു സ്ട്രാറ്റജിസ്റ്റ് പ്രശാന്ത് കിഷോറിനേയും അമിത് ഷായുടെ പ്രഖ്യാപനം വെട്ടിലാക്കിയതായി രാഷ്ട്രീയ നിരീക്ഷകര്‍ കണക്കുകൂട്ടുന്നു.
ബീഹാറില്‍ ആകെ 40 ലോക്‌സഭാ സീറ്റുകളാണുള്ളത്. ഈ 40 സീറ്റുകളിലും BJP തന്നെ തമര ചിഹ്നത്തില്‍ മത്സരിക്കുമെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ ഞായറാഴ്ച നളന്ദയില്‍ നടത്തിയ പ്രഖ്യാപനം.
BJP യുമായി സഖ്യമുണ്ടാക്കുന്നതിന് പ്രതീക്ഷയോടെ കാത്തിരുന്ന നാലു കൂട്ടര്‍ക്കും ഓര്‍ക്കാപ്പുറത്തു കിട്ടിയ കനത്ത ഇരുട്ടടിയായി ഷായുടെ പ്രഖ്യാപനം.
തങ്ങളെ സഖ്യത്തിലേക്കു ക്ഷണിക്കുന്നില്ലങ്കില്‍ അതു വലിയ ക്ഷീണമാണ് ഈ നേതാക്കള്‍ക്ക് ഉണ്ടാക്കുവാന്‍ പോകുന്നത്. അമിത് ഷായയുടെ പ്രസ്താവന വന്നതിനു തൊട്ടു പിന്നാലെ, ബിഹാറിലെ 40 ലോക്‌സഭാ സീറ്റുകളിലും തന്റെ പാര്‍ട്ടിയും ഒറ്റക്കു മത്സരിക്കുമെന്ന് എല്‍ ജെ പി (ആര്‍) നേതാവ് ചിരാഗ് പാസ്വാനും പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാ പാര്‍ട്ടികളും തങ്ങളുടെ വ്യാപ്തി വര്‍ദ്ധിപ്പിക്കാന്‍ ആഗ്രഹിക്കുന്നു. അമിത് ഷാ മാത്രമല്ല ഷായെപ്പോലെ താനും അതുതന്നെയാണ് ആഗ്രഹിക്കുന്നതെന്നു ചിരാഗ് പാസ്വാന്‍ പറഞ്ഞു. അമ്മാവനായ പശുപതിയുമായി ഈ ജന്മത്തില്‍ ഇനി സഖ്യം സാധ്യമല്ലെന്ന് ചിരാഗ് പറഞ്ഞു.
കേന്ദ്ര മന്ത്രി പശുപതികുമാര്‍ പരാസിന്റെ പാര്‍ട്ടിയായ ആര്‍എല്‍ജെപി ഉള്‍പ്പടെ മറ്റു ചെറുകക്ഷികളുമായി സഖ്യമുണ്ടാക്കിക്കൂടേ എന്നുള്ള ചോദ്യത്തിന്, പശുപതി കുമാറിനൊപ്പം ചേരുക എന്നത് ഈ ജന്മത്തില്‍ നടപ്പുള്ള കാര്യമല്ലെന്ന് ചിരാഗ് പറഞ്ഞു.
ചിരാഗ് പാസ്വാന്‍, പശുപതി കുമാര്‍ പരാസ്, ഉപേന്ദ്ര കുശ്വാഹ, ജന്‍ സൂരജ് നേതാവും തെരഞ്ഞെടുപ്പു തന്ത്രജ്ഞനുമായ പ്രശാന്ത് കിഷോര്‍ എന്നിവര്‍ ബി ജെ പിയുമായി സഖ്യമുണ്ടാക്കാന്‍ പരസ്യമായി ആഗ്രഹം പ്രകടിപ്പിച്ചിട്ടുള്ളവരാണ്.
2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പിയുമായി സഖ്യമുണ്ടാകുമെന്ന് നാലു പേരും പ്രതീക്ഷിച്ചിരിക്കുകയായിരുന്നു, എന്നാല്‍അമിത് ഷായുടെ പ്രഖ്യാപനം അവരെ വലിയ തേതില്‍ നിരാശരാക്കുകയും ഞെട്ടിപ്പിച്ചിരിക്കുകയുമാണ്. ബിഹാറിലെ എല്ലാ ലോക്‌സഭാ സീറ്റുകളിലും ബി ജെ പി വിജയിക്കുമെന്നാണ് ഞായറാഴ്ച നളന്ദയില്‍ നടന്ന ഒരു റാലിയില്‍ അമിത് ഷാ അവകാശപ്പെട്ടത്.