ന്യൂഡൽഹി: ഫലസ്തീനിലെ ഗസ്സയിൽ നരകയാതനയനുഭവിക്കുന്ന മനുഷ്യ മക്കളുടെ കണ്ണീരൊപ്പാൻ കേരളത്തിലെ കെ.എൻ.എം മർ കസുദ്ദഅവ ഫണ്ട് ശേഖരണം തുല്യതയില്ലാത്ത മനുഷ്യ സ്നേഹത്തിൻ്റെ പ്രകടനമാണെന്ന് പലസ്തീൻ അമ്പാസിഡർ അദ്നാൻ അബു അൽ ഹൈജക് പറഞ്ഞു. കെ.എൻ.എം മർകസുദ്ദഅവ പലസ്തിൻ ഫണ്ട് ഏറ്റു വാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം ‘
ഇസ്രായേൽ അധിനിവേശത്തിൽ ദുരിതമനുഭവിക്കുന്ന ഫലസ്തീനികൾക്ക് വേണ്ടി കെ എൻ എം മർക്കസുദ്ദഅവ സമാഹരിച്ച ഫണ്ട് ദില്ലിയിലെ പലസ്തീൻ എംബസിയിൽ ഫലസ്തീൻ അംബാസിഡർ അദ്നാൻ അബു അൽ ഹൈജക്ക് കെ.എൻ.എം മർ ക സുദ്ദഅവ സംസ്ഥാന സെക്രട്ടറിമാരായ ഡോ. ഐ പി അബ്ദുസ്സലാം, ഫൈസൽ നന്മണ്ട, ഐഎസ്എം സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. അൻവർ സാദത്ത്, സെന്റർ ഭാരവാഹിയായ അഡ്വ. അബ്ദുല്ല നസീഹ്, കെഎംസിസി സെക്രട്ടറി മുഹമ്മദ് ഹലീം എന്നിവർ ചേർന്ന് കൈമാറി.
ഗസയിലെ ജനങ്ങളുടെ ഭക്ഷണ ആവശ്യങ്ങൾക്കും പുനരധിവാസത്തിനും വേണ്ടി ഫണ്ട് വിനിയോഗിക്കുമെന്ന് അംബാസിഡർ സംഘത്തിന് ഉറപ്പുനൽകി. ഇന്ത്യയും ഫലസ്തീനും തമ്മിലുള്ള വർഷങ്ങളായുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നതിൽ നിർണായകമായ ചുവടുവെപ്പാണ് ഇതിലൂടെ കെഎൻഎം മർകസുദ്ദഅവ നടത്തിയിട്ടുള്ളതെന്ന് അംബാസിഡർ കൂട്ടിച്ചേർത്തു. കെ എൻ എം മർക്കസുദ്ദവയുടെ ആദ്യഘട്ട സഹായ ഫണ്ടാണ് ഇപ്പോൾ കൈമാറിയത്. കേരളം ഫലസ്തീനിനോട് കാണിക്കുന്ന സ്നേഹത്തിന് അംബാസിഡർ നന്ദി പ്രകടിപ്പിച്ചു.