പ്രവാസി യുവാക്കളുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു; ഹരിയാനാ സ്‌റ്റേഷനില്‍ കേസെന്ന് വിശദീകരണം

Gulf News GCC

ദുബൈ: ഹരിയാനയിലെ പൊലിസ് സ്‌റ്റേഷനില്‍ കേസുണ്ടെന്ന് പറഞ്ഞ് മലയാളി പ്രവാസികളുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. യു പി ഐ മണിട്രാപ്പിന്റെ ഇരകളായാണ് ഗള്‍ഫിലെ പ്രവാസികള്‍ പ്രയാസത്തിലായത്. ഷാര്‍ജയിലും അജ്മാനിലും ജോലി ചെയ്യുന്ന രണ്ട് ഇടുക്കി സ്വദേശികളുടെ ബാങ്ക് അക്കൗണ്ടുകളാണ് അധികൃതര്‍ മരവിപ്പിച്ചത്. ഹരിയാനയില്‍ നിന്ന് ഫയല്‍ ചെയ്ത കേസിന്റെ പേരിലാണ് നടപടി. അജ്മാനില്‍ ജോലി ചെയ്യുന്ന ഇല്യാസ് സൈനുദ്ദീന്റെ കാളിയാര്‍ വണ്ണപ്പുറം ഫെഡറല്‍ ബാങ്കിലെ സേവിങ്‌സ് അക്കൗണ്ടാണ് ഹരിയാന കുരുക്ഷേത്ര സൈബര്‍ പൊലിസ് സ്‌റ്റേഷനില്‍ കേസുണ്ടെന്ന പേരില്‍ മരവിപ്പിച്ചത്.

ഇല്യാസിന്റെ മാത്രമല്ല, ഇദ്ദേഹം പണം കൈമാറിയ സഹോദരി ഭര്‍ത്താവും സുഹൃത്തുക്കളുമടക്കം നാലുപേരുടെ അക്കൗണ്ടും മരവിപ്പിച്ചു. ഷാര്‍ജയില്‍ ജോലി ചെയ്യുന്ന സല്‍മാനുല്‍ ഫാരിസിന് വണ്ണപ്പുറം സൗത്ത് ഇന്ത്യന്‍ ബാങ്ക് കാളിയാര്‍ ബ്രാഞ്ചിലെ അക്കൗണ്ടിലേക്ക് സുഹൃത്ത് തിരിച്ചു നല്‍കാനുണ്ടായിരുന്ന 15,000 രൂപ എത്തി എന്ന പേരിലാണ് കേസ്. യു പി ഐ മണിട്രാപ്പിന്റെ ഇരകളായ ഇവര്‍ രണ്ടുപേര്‍ക്കും ഉനൈസ് എന്ന പൊതു സുഹൃത്ത് പണമയച്ചിട്ടുണ്ട്. അതിന്റെ പേരിലാണത്രേ മരവിപ്പിക്കല്‍ നടപടി. അടുത്തിടെയാണ് പ്രവാസികളുടെ നോണ്‍ റെസിഡന്റ് അക്കൗണ്ടുകള്‍ യു പി ഐയുമായി ബന്ധിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *