തിരുവനന്തപുരം: തന്നില്‍ നിന്നും അകന്നുപോകുന്നുവെന്ന സംശയത്തില്‍ ഉടലെടുത്ത വൈരാഗ്യത്താല്‍ പങ്കാളിയെ വെട്ടിക്കൊന്ന പ്രതി ജയിലില്‍ തൂങ്ങിമരിച്ചു. ഞായറാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെ പേരൂര്‍ക്കട ജയിലിലെ ശുചിമുറിയിലാണ് രാജേഷ് എന്ന പ്രതിയുടെ മൃതദേഹം കണ്ടെത്തിയത്.
ഡിസംബര്‍ 15നായിരുന്നു രാജേഷ് തിരുവനന്തപുരം പേരൂര്‍ക്കടയ്ക്ക് സമീപം വഴയിലയില്‍ നടുറോഡില്‍ വച്ച് നന്ദിയോട് സ്വദേശി സിന്ധുവിനെ വെട്ടിക്കൊലപ്പെടുത്തിയത്. സിന്ധു റോഡിലൂടെ നടന്നു പോകുമ്പോള്‍ രാജേഷ് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
സംഭവ സ്ഥലത്തുനിന്നുതന്നെ രാജേഷിനെ നാട്ടുകാര്‍ ചേര്‍ന്ന് പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. പത്തനംതിട്ട സ്വദേശിയായ രാജേഷും സിന്ധുവും 12 വര്‍ഷമായി വഴയിലയില്‍ ഒരുമിച്ചായിരുന്നു താമസം. രാജേഷിന് വേറെ ഭാര്യയും കുട്ടികളുമുണ്ട്. അടുത്തിയെ രാജേഷും സിന്ധുവും തമ്മില്‍ ചില പ്രശ്‌നങ്ങള്‍ ഉടലെടുക്കുകയും താമസം മാറുകയും ചെയ്തിരുന്നു.