തിരുവനന്തപുരം: കേരളത്തില്‍ യു ഡി എഫിന്റെ ഘടകകക്ഷിയായ ജോണ്‍ ജോണിന്റെ നേതൃത്വത്തിലുള്ള നാഷനല്‍ ജനതാദള്‍ ആര്‍ ജെ ഡിയില്‍ ലയിച്ചു. ഇതോടെ RJD യു ഡി എഫില്‍ ഘടക കക്ഷിയായി.
ആര്‍ ജെ ഡി കേരള ഘടകം അധ്യക്ഷനായി ജോണ്‍ ജോണിനെ ദേശീയ അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ് നിയമിച്ചു. ആര്‍ ജെ ഡി കേരള ഘടകം അധ്യക്ഷയായിരുന്ന അനു ചാക്കോയെ പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറിയായി നിയമിച്ചിട്ടുണ്ട്. അനു ചാക്കോയ്ക്ക് കേരള സംസ്ഥാനത്തെ പാര്‍ട്ടിയുടെ ചുമതല നല്‍കിയിട്ടുണ്ട്.