ആയഞ്ചേരി: ഗ്രാമപഞ്ചായത്ത് സി ഡി എസിന്റെ ആഭിമുഖ്യത്തില്‍ വിഷുചന്തക്ക് കല്ലേരിയില്‍ തുടക്കമായി. പഞ്ചായത്ത് പ്രസിഡന്റ് കാട്ടില്‍ മൊയ്തു മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി ചെയര്‍മാന്‍ അശ്‌റഫ് വെള്ളിലാട്ട് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ സ്ഥിരം സമിതി ചെയര്‍മാന്‍ ടി വി കുഞ്ഞിരാമന്‍ മാസ്റ്റര്‍, ഭരണ സമിതി അംഗങ്ങളായ ശ്രീലത, സജിത്ത്, സുധ സുരേഷ്, പ്രവിദ, പൊന്മേരി ബാങ്ക് സെക്രട്ടറി അനില്‍ ആയഞ്ചേരി എന്നിവര്‍ സംബന്ധിച്ചു. സി ഡി എസ് ചെയര്‍പേഴ്‌സണ്‍ ഷിജില സ്വാഗതവും വൈസ് ചെയര്‍പേഴ്‌സണ്‍ ഷീമ തറമല്‍ നന്ദിയും പറഞ്ഞു.
എ ഡി എസ് അംഗങ്ങളുടെ വിവിധ സ്റ്റാളുകളിലായി കുടുംബശ്രീ യൂണിറ്റുകള്‍ നിര്‍മ്മിച്ച ഉല്‍പ്പന്നങ്ങളാണ് വില്‍പ്പനക്കുള്ളത്. വിപണന മേള ഏപ്രില്‍ 13 ന് അവസാനിക്കും.