സ്ത്രീധന പീഡനങ്ങള്‍ക്കെതിരെ നടപടികള്‍ കര്‍ശനമാക്കണം: വിസ്ഡം

Kozhikode

കോഴിക്കോട്: സംസ്ഥാനത്ത് രഹസ്യമായും പരസ്യമായും നടക്കുന്ന സ്ത്രീധന ഇടപാടുകളും സ്ത്രീപീഡനങ്ങള്‍ക്കും അറുതിവരുത്താന്‍ നിയമനടപടികള്‍ കര്‍ശനമാക്കാന്‍ ഭരണകൂടം ജാഗ്രത കാണിക്കണമെന്ന് വിസ്ഡം ഇസ്ലാമിക് യൂത്ത് ഓര്‍ഗനൈസേഷന്‍ സിറ്റി മണ്ഡലം കമ്മിറ്റി പുതിയ കടവില്‍ സംഘടിപ്പിച്ച തസ്ഫിയ ആദര്‍ശ സമ്മേളനം ആവശ്യപ്പെട്ടു. വിവിധ സമൂഹങ്ങളില്‍ നടക്കുന്ന സ്ത്രീധന വിവാഹങ്ങള്‍ക്കെതിരെ മതനേതൃത്വങ്ങള്‍ ശക്തമായി പ്രതികരിക്കണം. സ്ത്രീധന വിവാഹങ്ങളെ ബഹിഷ്‌കരിക്കാന്‍ മഹല്ല് നേതൃത്വം തയ്യാറാവണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.

വിസ്ഡം യൂത്ത് ജില്ലാ പ്രസിഡന്റ് അമീറത്തോണി സമ്മേളനം ഉദ്ഘാടനം ചെയ്തു. വിസ്ഡം മണ്ഡലം സെക്രട്ടറി കെ വി മുഹമ്മദ് സാബിറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങില്‍ വിസ്ഡം യൂത്ത് സംസ്ഥാന പ്രസിഡണ്ട് കെ താജുദ്ദീന്‍ സ്വലാഹി മുഖ്യ പ്രഭാഷണം നടത്തി. അംജദ് മദനി, പി ബി വി അബ്ദുല്ല മുബാറക്, അബീഷ്, ആബിദ് അഹ്മദ്, ജാഫിക്ക്, അനസ് പുതിയ പാലം എന്നിവര്‍ പ്രസംഗിച്ചു. വിസ്ഡം യൂത്ത് മണ്ഡലം സെക്രട്ടറി കെ കെ ഷഹീല്‍ സ്വാഗതവും സി വി ഹാരിസ് നന്ദിയും പറഞ്ഞു.